കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Wednesday, October 14, 2009

കോതേശ്വരം ക്ഷേത്രം

Category : Article                                                                        Subject : Kotheswaram Temple
Author : Radhakrishnan kollemcode

വളരെ ചരിത്ര പ്രാധന്യമുള്ള ഒരു ക്ഷേത്രമോ, സ്മാരകമോ വേണ്ടത്ര ജന ശ്രദ്ധ ആകര്‍ഷിക്കാതെ പോകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, കന്യാകുമാരി ജില്ലയിലെ വൈക്കല്ലൂരിനടുത്തുള്ള കൊതേശ്വരം ക്ഷേത്രം . ആയിരക്കണക്കു വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നു കരുതുന്ന ഈ ക്ഷേത്രം ഈ അടുത്ത കാലത്തു കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കായി മണ്ണു മാറ്റുന്ന അവസരത്തിലാണു കണ്ടു പിടിക്കുന്നത്.
സംഹാര രുദ്രനായ സാക്ഷാല്‍ ശ്രീ മഹാദേവനാണു ഇവിടത്തെ പ്രധിഷ്ഠ.കന്യാകുമാരി ജില്ലയില്‍ ഇന്നു നില നില്ക്കുന്ന ഹിന്ദു മതാവഗണന കരണമകാം ഈ ക്ഷേത്രവും അധികം അറിയപ്പെടതെ പോകുന്നത്.എങ്കിലും കന്യാകുമാരി, തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ തമസിക്കുന്ന മിക്ക ഭകതരും ഇവിടെ വന്നു ചേരുന്നുണ്ട്.


(അരുണ്‍ , അബുദാബി അറിയിച്ചത്‌ )
ഈ അടുത്ത കാലത്ത്‌  ഈ ക്ഷേത്രത്തിന്റെ അടുത്തായി മണ്ണ് മാറ്റുന്ന അവസരത്തില്‍ കല്പടവുളോട് കൂടിയ ഒരു കിണര്‍ കണ്ടു പിടിക്കപ്പെട്ടു . വളരെ പ്രാചീന കാലത്തെ സംസ്കാരം വിളിച്ചോതുന്ന ഈ കിണറിനോട്‌ ചേര്‍ന്ന് പ്രതേക ലിപിയില്‍ രചിക്കപ്പെട്ട ചില ശിലാ ലിഖിതങ്ങളും കണ്ടെത്തുകയുണ്ടായി . കലിംഗ യുദ്ധത്തില്‍ പരാജിതരായ ചില പ്രതേക വംശജര്‍ ഈ പ്രദേശത്ത് അഭയം പ്രാപിക്കാന്‍ ഇടയായി എന്ന ചരിത്ര നിരൂപണത്തെ ശരി വയ്ക്കുന്നതാണ് ഈ ശില  ലിഖിതങ്ങള്‍ . തിരുവിതാംകൂറിലെ പ്രശസ്തന്‍ ആയിരുന്ന വേലുത്തമ്പി ദളവയുടെ തറവാടും ഈ ക്ഷേത്രം ഉള്‍പെടുന്ന പ്രദേശത്തിന് അരികിലായിട്ടാണ്.
( നന്ദി അരുണ്‍ ..)


[ഈ ക്ഷേത്രത്തെ കുരിച്ചുള്ള വിവരണം അപൂര്‍ണമാണു. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാവുന്നവരോടു ഈ പോസ്റ്റിന്റെ കമെന്റ് അയി അതു ചേര്‍ക്കാന്‍ താഴ്മയായി അഭ്യര്‍ത് ഥിച്ചുകൊള്ളുന്നു.]


എഴുത്തുകാരനെ  കുറിച്ച് :

രാധാകൃഷ്ണന്‍ കൊല്ലങ്കോട് . കന്യാകുമാരി ജില്ല കേരളവുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന കൊല്ലങ്കോട് എന്ന ഗ്രാമമാണ്‌ ജന്മ ദേശം.  3 വര്‍ഷമായി ദുബായ്‌ നഗരത്തില്‍ പ്രവാസ ജീവിതം.

No comments:

Post a Comment