കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Wednesday, October 14, 2009

കോതേശ്വരം ക്ഷേത്രം

Category : Article                                                                        Subject : Kotheswaram Temple
Author : Radhakrishnan kollemcode

വളരെ ചരിത്ര പ്രാധന്യമുള്ള ഒരു ക്ഷേത്രമോ, സ്മാരകമോ വേണ്ടത്ര ജന ശ്രദ്ധ ആകര്‍ഷിക്കാതെ പോകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, കന്യാകുമാരി ജില്ലയിലെ വൈക്കല്ലൂരിനടുത്തുള്ള കൊതേശ്വരം ക്ഷേത്രം . ആയിരക്കണക്കു വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നു കരുതുന്ന ഈ ക്ഷേത്രം ഈ അടുത്ത കാലത്തു കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കായി മണ്ണു മാറ്റുന്ന അവസരത്തിലാണു കണ്ടു പിടിക്കുന്നത്.

Thursday, September 10, 2009

ശുചീന്ദ്രം ക്ഷേത്രം

കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശുചീന്ദ്രം ക്ഷേത്രം . നാഗര്‍കോവില്‍ -കന്യാകുമാരി രാജവീഥിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു വര്ഷം പഴക്കമുണ്ട് .
ചരിത്രം അഹല്യയില്‍ മോഹമുദിച്ച ദേവ രാജാവായ ഇന്ദ്രന് ശാപ മോക്ഷം ഈ സ്ഥലത്തിന് പേരിലാണ്‌ ഈ സ്ഥലത്തിന് ശുചീന്ദ്രം എന്ന് പേരു വന്നത് .

Saturday, August 15, 2009

കന്യാകുമാരി ചരിത്രം 2 - തിരുവിതാംകൂര്‍

തിരുവനന്തപുരം തലസ്ഥാനമായിട്ടുള്ള ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂര്‍ അഥവാ തിരുവിതാങ്കോട്. തെക്കന്‍ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോള്‍ തമിഴ്നാട്ടിലുള്ള കന്യാകുമാരി ജില്ലയും ചേര്‍ന്നതായിരുന്നു പുതിയ തിരുവിതാംകൂറിന്റെ വിസ്തൃതി. പുരാതന കാലത്തെ തിരുവിതാം കൂറിന്റെ ചരിത്രവും ഭൂവിസ്തൃതിയും അജ്ഞാതമാണ്‌.

Tuesday, August 11, 2009

കന്യാകുമാരി ജില്ല ചരിത്രം 1 -കുളച്ചല്‍ യുദ്ധം

ഇന്ത്യയില്‍ വിദേശ നാവിക സേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം കുളച്ചല്‍ യുദ്ധം അയിരുന്നു. ഡച്ചുകാര്‍ എങ്ങനെയും തങ്ങള്‍ക്ക് നഷ്ടപ്പെട്ട വ്യാപാര കുത്തക പിടിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ ദ്വീപുകളില്‍ അവരുടെ സാന്നിദ്ധ്യം അന്ന് അധികമുണ്ടായിരുന്നു. മാര്‍ത്താണ്ഡ വര്മ്മയെ തെക്കു നിന്ന് ആക്രമിക്കാന്‍ അവര്‍ തീരുമാനിച്ച്, കുളച്ചല്‍ എന്ന സ്ഥലത്തിനു തെക്കക്കായി ശ്രീലങ്കയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം പടയാളികളെ ഇറക്കി.

Saturday, August 8, 2009

കൊല്ലങ്കോട് ക്ഷേത്രം

കൊല്ലംകോട് ശ്രീ ഭദ്രകാളി ക്ഷേത്രം.കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് എന്ന മനോഹരമായ കടലോര ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഭദ്രയായും രുദ്രയായും ദേവി ഇവിടെ 2 അംബലങ്ങളിലായിട്ടാണു കുടികൊള്ളുന്നത്. തെക്കന്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വളരെ വ്യക്തമായി ദൃശ്യം ആകുന്ന തരത്തിലുള്ള ആചാരങ്ങളാണ്‌ ഇവിടെ നടന്നു വരുന്നത്‌

കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ ശിവാലയ ഓട്ടം

തെക്കന്‍ തിരുവിതാംകൂറിലുണ്ടായിരുന്ന 12 ശിവാലയങ്ങളില്‍ ശിവരാത്രിയോടനുബന്ധിച്ച് നടത്തിയിരുന്ന ഒരു ആചാരമാണിത്.

തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാംകോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നിവയാണ് ഈ ശിവക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലുള്ള ശിവപ്രതിഷ്ഠകളാണ്.

തിരുമലയില്‍ ശിവന്‍, മുനിമാര്‍ തോട്ടത്തില്‍ ശൂലപാണി, തിക്കുറിശ്ശിയില്‍ നന്ദിവാഹന പ്രതിഷ്ഠയില്ലാത്ത മഹാദേവന്‍, തൃപ്പരപ്പില്‍ ദക്ഷനെ വധിച്ച വീരഭദ്രന്‍, തിരുനന്തിക്കരയില്‍ നന്ദികേശ്വരന്‍, പൊന്മനയില്‍ തീമ്പന്‍ എന്ന ശിവഭക്തന് ദര്‍ശനം നല്‍കിയ തീമ്പിലാധിപന്‍ എന്ന രൂപം, പന്നിപ്പാകത്തില്‍ കാലഭൈരവന്‍, കല്‍ക്കുളത്ത് പാര്‍വതീസമേതനായ നീലകണ്ഠന്‍, മേലാങ്കോട്ട് കാലാകാലന്‍, തിരുവിടക്കോട് ജടയപ്പന്‍, തൃപ്പന്നിക്കോട്ടില്‍ വരാഹത്തിന്റെ കൊമ്പ് മുറിച്ച രൂപം, തിരുനട്ടാലത്ത് അര്‍ദ്ധനാരീശ്വരന്‍. എന്നിങ്ങനെയാണ് പന്ത്രണ്ട് ക്ഷേത്രങ്ങളിലെയും ഭാവങ്ങള്‍.

ഈ പന്ത്രണ്ട് ക്ഷേത്രങ്ങളിലും ചുരുങ്ങിയ സമയം കൊണ്ട് ഓടിയെത്തുന്നത് പുണ്യമായി കരുതപ്പെടുന്നു. ഒന്നാം ശിവക്ഷേത്രമായ തിരുമലയിലെ ദീപാരാധന തൊഴുതാണ് ഭക്തര്‍ ഓട്ടമാരംഭിക്കുന്നത്. ഓട്ടത്തില്‍ പങ്കെടുക്കുന്നവര്‍ കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുമ്പ് മാലയിട്ട് വ്രതമാരംഭിക്കണമെന്നുണ്ട്.

ഗോവിന്ദാ, ഗോപാലാ എന്ന മന്ത്രോച്ചാരണത്തോടെ തിരുനട്ടാലത്ത് സമാപിക്കുന്ന ഓട്ടം പൂര്‍ത്തിയാകുവാന്‍ പണ്ട് ഒരു പകലും രണ്ട് രാത്രികളുമെടുത്തിരുന്നു. ഇന്ന് ആചാരത്തിന് മാത്രമായാണ് ശിവാലയ ഓട്ടം നടക്കുന്നത്

ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തന്‍ന്മാരെ "ഗോവിന്ദന്‍മാര്‍' എന്ന് പറയുന്നു. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതമാരംഭിക്കണം ഈ ദിവസങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ നിന്ന് ഭക്ഷണം കഴിക്കാറില്ല.

ക്ഷേത്രത്തിലെ നിവേദ്യച്ചോറ് മാത്രമേകഴിക്കുകയുളളൂ. രാത്രി കരിക്കും പഴവും മാത്രം. ത്രയോദശി നാളില്‍ ഉച്ച്ക്ക് ആഹാരം കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടമാരംഭിക്കുന്നു.

വെളളമുണ്ടും അതിന് മേല്‍ ചുറ്റിയ ചുവന്ന കച്ചയുമാണ് വേഷം. കൈകളില്‍ വിശറിയുണ്ടാകും ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണ് വിശറി. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും ഒന്നില്‍ പ്രസാദ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്ക്കാവശ്യമായ പണവും സൂക്ഷിക്കുന്നു.

ഇങ്ങിനെ സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു. ഓരോ ക്ഷേത്രത്തിലും എത്തുന്പോള്‍ കുളിച്ച് ഈറനോടെ വേണം ദര്‍ശനം നടത്തുവാന്‍ വഴിയില്‍ പാനകം, ചുക്കുവെളളം, ആഹാരം എന്നിവ കൊടുക്കും . ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു. "ഗോവിന്ദാ ഗോപാല' എന്ന് വഴിനീളെ ഉച്ചരിച്ചാണ് ഓടുന്നത്.

കടപ്പാട് : വെബ് ദുനിയ,ദാറ്റ്സ് മലയാളം




Friday, August 7, 2009

തിരുവട്ടാര്‍ ആദി കേശവ ക്ഷേത്രം

തിരുവനന്തപുരം - നാഗര്‍കോവില്‍ വഴിയരികില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമായ തിരുവട്ടാര്‍ എന്ന സ്ഥലത്താണ്‌ ആദികേശവപ്പെരുമാളിന്റെ അമ്പലം.

ഭഗവാന്‍ കുടികൊള്ളുന്ന ദിശയും സ്ഥാനവുമാണിവുടുത്തെ മറ്റൊരു പ്രത്യേകത. ചന്ദ്രദേവന് തിരുമുഖ ദര്‍ശനം കിട്ടുന്ന രീതിയിലാണ് ഇവിടത്തെ പ്രതിഷ്ഠ. ആദി ധാമ സ്ഥലമെന്നും ദക്ഷിണ വൈകുണ്ഡമെന്നും ചേരനാട്ടിലെ ശ്രീരംഗമെന്നും പരശുരാമസ്ഥലമെന്നും ഈ സ്ഥലത്തെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നുണ്ട്.

ഇവിടുത്തെ സ്ഥലപ്പെരുമാളായ ആദി കേശവ സ്വാമി ശയിക്കുന്ന രീതിയിലാണ്‌ കാണപ്പെടുന്നത്. തിരുവനന്തപുരത്തെ അനന്തപദ്മനാഭ സ്വാമി കാണപ്പെടുന്നതുപോലെ മൂന്നു വാതിലുകളില്‍ക്കൂടിയാണ് ഭഗവന്റെ ദര്‍ശനം സാധിക്കുന്നത്. ജനനം മുതല്‍ മരണം വരെയുള്ള വിവിധ ഘട്ടങ്ങളെയാണത് സൂചിപ്പിയ്ക്കുന്നതെന്നാണ് പഴമക്കാരുടെ സാക്ഷ്യം. തിവനന്തപുരത്ത് ഭഗവാന്റെ ഭുജംഗ ശയനം കിഴക്ക് ദിശയിലേയ്ക്കാണെങ്കില്‍ ഇവിടെ ഭഗവാന്‍ ഭുജംഗശയനം ചെയ്യുന്നത് പടിഞ്ഞാറ് ദിശയിലേക്കാണ്‌. ഇതാണ് ഈ രണ്ട് ക്ഷേത്രങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസവും.

ലക്ഷ്മി

ലക്ഷ്മി ദേവിയെ

ഇവിടെ മരഗതവല്ലി നാച്ചിയാര്‍ എന്ന പേരിലാണറിയപ്പെടുന്നത്. ലക്ഷ്മീദേവിയുടെ നിറം മഞ്ഞകലര്‍ന്ന ചുവപ്പാണെങ്കിലും ഇവിടെ പച്ചനിറത്തിലാണ് കാണപ്പെടുന്നത്. മരഗതം, പച്ചനിറമാണ് അതായത് വൈഷ്ണവിദേവിയുടെ നിറം. അതുകൊണ്ട് തന്നെ ഇവിടെ ലക്ഷ്മീദേവിയ്ക്ക് വൈഷ്ണവിയുടെ ശക്തിയാണുള്ളത് എന്നാണ് ഐതിഹ്യം.

ചന്ദ്രന്‍

തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ചന്ദ്രദേവന് പ്രത്യക്ഷനായി എന്ന് ഐതീഹ്യമുള്ളതു പോലെ ഇവിടെയും ഭഗവാന്‍ ചന്ദ്രദേവന് പ്രത്യക്ഷനായെന്ന് ഐതീഹ്യമുണ്ട്. ചന്ദ്രാസ്തമയ ദിശയായ കിഴക്ക് ദിശയിലാണ് പദ്മനാഭസ്വാമി ശയിക്കുന്നാതെങ്കില്‍ ആദികേശവസ്വമി ചന്ദ്രോദയ ദിശയായ പടിഞ്ഞാറാണ് ദര്‍ശനം നല്കുന്നത്. തിരുവനന്തപുരത്തെ പ്രതിഷ്ഠക്ക് ഭീമാകാരമായ ശരീരമുണ്ടെങ്കില്‍ തിരുവട്ടാറില്‍ ചെറിയ വിഗ്രഹമാണ്‌ ഉള്ളത്. അതുകൊണ്ട് തന്നെ ഇവിടുത്തെ വിമാനഗോപുരമായ അഷ്ടാക്ഷര വിമാനവും വളരെ ചെറുതാണ്.

സൂര്യാസ്തമയ സമയത്ത് നേര്‍ത്ത സൂര്യ രശ്മികള് മൂലവിഗ്രഹത്തിന്റെ തിരുമുഖത്ത് പതിയ്ക്കുന്നു, സൂര്യദേവന്‍ അന്നത്തേയ്ക്ക് യാത്ര പറഞ്ഞ് ഭഗവാനെ നാളെക്കാണാമെന്ന ശുഭ പ്രതീക്ഷയില്‍ പിരിഞ്ഞു പോകുന്നു. സുര്യാസ്തമയത്തിനു ശേഷമാണല്ലോ ചന്ദ്രോദയമുണ്ടാകുക അങ്ങനെ ചന്ദ്രദേവന്‍ സുര്യദേവന്‍ അസ്തമിച്ച അതേദിശയില്‍ ഉദിച്ചുയര്‍ന്ന് ഭഗവാന്റെ മൂല വിഗ്രഹ ദര്‍ശനം നടത്തുന്നു. ഇതു തന്നെയാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയും.

കേശി

ഭഗവാന്റെ ഇവിടുത്തെ ലീലകളെക്കുറിച്ച് പറയുകണാണെങ്കില്‍ ഒരിയ്ക്കല്‍ ഒരിടത്ത് കേശി എന്നപേരില്‍ ഒരസുരനുണ്ടായിരുന്നു,മനുഷ്യ കുലത്തിന് അത്യധികം ആപത്തുക്കള്‍ വരുത്തിവച്ചു ആ അസുരന്‍ . ഈ സ്ഥലപ്പെരുമാള്‍ കേശിയോട് യുദ്ധം ചെയ്യുകയും അവസാനം അസുരനെ യുദ്ധത്തില്‍ തോല്പിച്ച് അയാളുടെ ശരീരത്തില്‍ കിടന്നുറക്കമായി. ഈ സമയത്ത് കേശിയുടെ പത്നി ആസൂരി, ഗംഗാദേവിയെ പ്രാര്‍ത്ഥിച്ച് ഭഗവാനില്‍ നിന്ന് തന്റെ ഭര്‍ത്താവിനെ രക്ഷിയ്ക്കണമെന്ന് കേണപേക്ഷിച്ചു. ഈ രോദനം കേട്ടമാത്രയില്‍ തന്നെ ഗംഗയും താമ്രപര്‍ണി നദിയും ഒരുമിച്ചൊഴുകി വളരെ വേഗത്തില്‍ കേശിയുടെ പുറത്തുറങ്ങുന്ന ഭഗവാനെ കണ്ടെത്തി. രണ്ടു നദികളേയും ഒരുമിച്ച് കണ്ട മാത്രയില്‍ തന്നെ ഭഗവാന്‍ ഭുമി ദേവിയോട് ആ പ്രദേശത്തെ ഒന്നുയര്‍ത്താന്‍ ആവശ്യപ്പെട്ടു. ഭൂമിദേവി ആ പ്രദേശത്തെ ഉയര്‍ത്തിയത് കാരണം അവിടെ പ്രളയം സൃഷ്ടിയ്ക്കാന്‍ രണ്ട് നദികള്‍ക്കുമായില്ല. പകരം ഭഗവാന്റെ ചുറ്റിനും ഒഴുകി അവിടുത്തെ ആരാധിച്ചു. അതേ സമയം എപ്പോഴാണോ രണ്ടു നദികളും കേശിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചത് അപ്പോള്‍ തന്നെ കേശിയ്ക്ക് നിര്മ്മലത്വം കൈവരുകയും മുക്തി പ്രാപിയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് ഭഗവാനെ ഇവിടെ ആദി കേശവ പെരുമാളെന്നറിയപ്പേടുന്നത്. ഇപ്പോഴും ക്ഷേത്രം ഭൂനിരപ്പില്‍ നിന്നുയരത്തില്‍ സ്ഥിതിചെയ്യുന്നത് കാണാവുന്നതാണ്. ഒരസുര നായിരുന്നിട്ട് കൂടി കേശിയ്ക്ക് ഭഗവാന്റെ തിരുമേനിയെ കെട്ടിപ്പിടിയ്ക്കുന്നതിനുള്ള ഭാഗ്യം യുദ്ധത്തിനിടയില്‍ ലഭിയ്ക്കുകയും ഉടനെ തന്നെ അയാള്‍ക്ക് മുക്തി ലഭിയ്ക്കുകയും ചെയ്തു. തീര്‍ത്ഥാവാരിയും പുഷ്പാഞ്ഞലി എന്നിവയാണ് ഇവിടുത്തെ രണ്ട് പ്രധാന ഉത്സവങ്ങള്‍. പുഷ്പാഞ്ഞലി ഉത്സവത്തിന് ഭഗവാന് അനേകം തരത്തിലുള്ള പുഷ്പങ്ങളര്‍പ്പിയ്ക്കുന്നു.

കടപ്പാട്‌ : വിക്കി പീഡിയ