കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Saturday, August 8, 2009

കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ ശിവാലയ ഓട്ടം

തെക്കന് തിരുവിതാംകൂറിലുണ്ടായിരുന്ന 12 ശിവാലയങ്ങളില് ശിവരാത്രിയോടനുബന്ധിച്ച് നടത്തിയിരുന്ന ഒരു ആചാരമാണിത്.

തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്ക്കുളം, മേലാംകോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നിവയാണ് ശിവക്ഷേത്രങ്ങള്. ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലുള്ള ശിവപ്രതിഷ്ഠകളാണ്.

തിരുമലയില് ശിവന്, മുനിമാര് തോട്ടത്തില് ശൂലപാണി, തിക്കുറിശ്ശിയില് നന്ദിവാഹന പ്രതിഷ്ഠയില്ലാത്ത മഹാദേവന്, തൃപ്പരപ്പില് ദക്ഷനെ വധിച്ച വീരഭദ്രന്, തിരുനന്തിക്കരയില് നന്ദികേശ്വരന്, പൊന്മനയില് തീമ്പന് എന്ന ശിവഭക്തന് ദര്ശനം നല്കിയ തീമ്പിലാധിപന് എന്ന രൂപം, പന്നിപ്പാകത്തില് കാലഭൈരവന്, കല്ക്കുളത്ത് പാര്വതീസമേതനായ നീലകണ്ഠന്, മേലാങ്കോട്ട് കാലാകാലന്, തിരുവിടക്കോട് ജടയപ്പന്, തൃപ്പന്നിക്കോട്ടില് വരാഹത്തിന്റെ കൊമ്പ് മുറിച്ച രൂപം, തിരുനട്ടാലത്ത് അര്ദ്ധനാരീശ്വരന്. എന്നിങ്ങനെയാണ് പന്ത്രണ്ട് ക്ഷേത്രങ്ങളിലെയും ഭാവങ്ങള്.

പന്ത്രണ്ട് ക്ഷേത്രങ്ങളിലും ചുരുങ്ങിയ സമയം കൊണ്ട് ഓടിയെത്തുന്നത് പുണ്യമായി കരുതപ്പെടുന്നു. ഒന്നാം ശിവക്ഷേത്രമായ തിരുമലയിലെ ദീപാരാധന തൊഴുതാണ് ഭക്തര് ഓട്ടമാരംഭിക്കുന്നത്. ഓട്ടത്തില് പങ്കെടുക്കുന്നവര് കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുമ്പ് മാലയിട്ട് വ്രതമാരംഭിക്കണമെന്നുണ്ട്.

ഗോവിന്ദാ, ഗോപാലാ എന്ന മന്ത്രോച്ചാരണത്തോടെ തിരുനട്ടാലത്ത് സമാപിക്കുന്ന ഓട്ടം പൂര്ത്തിയാകുവാന് പണ്ട് ഒരു പകലും രണ്ട് രാത്രികളുമെടുത്തിരുന്നു. ഇന്ന് ആചാരത്തിന് മാത്രമായാണ് ശിവാലയ ഓട്ടം നടക്കുന്നത്

ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തന്ന്മാരെ "ഗോവിന്ദന്മാര്' എന്ന് പറയുന്നു. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്പ് മാലയിട്ട് വ്രതമാരംഭിക്കണം ദിവസങ്ങളില് സ്വന്തം ഗൃഹത്തില് നിന്ന് ഭക്ഷണം കഴിക്കാറില്ല.

ക്ഷേത്രത്തിലെ നിവേദ്യച്ചോറ് മാത്രമേകഴിക്കുകയുളളൂ. രാത്രി കരിക്കും പഴവും മാത്രം. ത്രയോദശി നാളില്ഉച്ച്ക്ക് ആഹാരം കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്സന്ധ്യാദീപം ദര്ശിച്ച് ഓട്ടമാരംഭിക്കുന്നു.

വെളളമുണ്ടും അതിന് മേല്ചുറ്റിയ ചുവന്ന കച്ചയുമാണ് വേഷം. കൈകളില്വിശറിയുണ്ടാകും ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണ് വിശറി. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും ഒന്നില്പ്രസാദ ഭസ്മവും മറ്റേതില്വഴിയാത്രയ്ക്കാവശ്യമായ പണവും സൂക്ഷിക്കുന്നു.

ഇങ്ങിനെ സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു. ഓരോ ക്ഷേത്രത്തിലും എത്തുന്പോള്കുളിച്ച് ഈറനോടെ വേണം ദര്ശനം നടത്തുവാന്വഴിയില്പാനകം, ചുക്കുവെളളം, ആഹാരം എന്നിവ കൊടുക്കും . ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു. "ഗോവിന്ദാ ഗോപാല' എന്ന് വഴിനീളെ ഉച്ചരിച്ചാണ് ഓടുന്നത.

കടപ്പാട് : വെബ് ദുനിയ,ദാറ്റ്സ് മലയാളം




No comments:

Post a Comment