കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Wednesday, August 5, 2009

കന്യാകുമാരി ചരിത്രം

ബംഗാള്‍ ഉള്‍ക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കുമാരി അമ്മന്‍ ക്ഷേത്രത്തില്‍ നിന്നുമാണ്‌ കന്യാകുമാരിക്ക്‌ ഈ പേര്‌ കിട്ടിയത്‌. ഹിന്ദുമതത്തിന്റെ ആവിര്‍ഭാവത്തിനു മുന്‍പ് നിലവിലിരുന്ന ദ്രാവിഡദേവതകളിലൊരാളാണ്‌ കുമരി.


നൂറ്റാണ്ടുകളായ്‌ ആദ്ധ്യത്മിക കേന്ദ്രവും കലാ കേന്ദ്രവുമാണ്‌ കന്യാകുമാരി. കന്യാകുമാരി ഒരു വ്യാപാര കേന്ദ്രവുമായിരുന്നു. ചേര, ചോള, പാണ്ട്യ, നായക രാജാക്കന്മാര്‍ കന്യാകുമാരി ഭരിച്ചിട്ടുണ്ട്‌. പില്‍ക്കാലത്ത്‌ കന്യാകുമാരി പത്മനാഭപുരം ആസ്ഥാനമായ വേണാടിന്റെ ഭാഗമായിത്തീര്‍ന്നു. വേണാട്‌ ഭരിച്ചിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ 1729 മുതല്‍ 1758 വരെയുള്ള കാലഘട്ടത്തില്‍ വേണാടിന്റെ അതിര്‍ത്തി ആലുവ വരെ വികസിപ്പിച്ച്‌ തിരുവിതാംകൂര്‍ സ്ഥാപിച്ചതിനു ശേഷം കന്യാകുമാരി ജില്ല തെക്കന്‍ തിരുവിതാംകൂര്‍ എന്ന് അറിയപ്പെടുന്നു. 1741-ഇല്‍ പ്രസിദ്ധമായ കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ടവര്‍മ്മ മഹാരാജാവ്‌ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ പരാജയപ്പെടുത്തി. 1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായ്‌ തുടര്‍ന്നു. 1947-ഇല്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുകയും രാജഭരണം അവസാനിക്കുകയും ചെയ്തു. 1949 -ഇല്‍ തിരു-കൊച്ചി സംസ്ഥാനം രൂപവല്‍ക്കരിച്ചപ്പോള്‍ കന്യാകുമാരിയും തിരു-കൊച്ചിയുടെ ഭാഗമാക്കി‌ മാറ്റി. 1956-ഇല്‍ നാടാര്‍‌ സമുദായക്കാര്‍‌ മാഹാണം‌ എന്നപേരില്‍‌ വിഭജനവാത മുയര്‍‌ത്തി കന്യാകുമാരിയെ തമിഴ്‌ നാട്‌ സംസ്ഥാനത്തിന്റെ ഭാഗമായി‌ മാറ്റി.

കന്യാകുമാരി മുനമ്പില്‍ നിന്നുള്ള സൂര്യ ഉദയ, അസ്തമന കാഴ്ച്ചകള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌.

No comments:

Post a Comment