കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Tuesday, August 11, 2009

കന്യാകുമാരി ജില്ല ചരിത്രം 1 -കുളച്ചല്‍ യുദ്ധം

ഇന്ത്യയില്‍ വിദേശ നാവിക സേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം കുളച്ചല്‍ യുദ്ധം അയിരുന്നു. ഡച്ചുകാര്‍ എങ്ങനെയും തങ്ങള്‍ക്ക് നഷ്ടപ്പെട്ട വ്യാപാര കുത്തക പിടിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ ദ്വീപുകളില്‍ അവരുടെ സാന്നിദ്ധ്യം അന്ന് അധികമുണ്ടായിരുന്നു. മാര്‍ത്താണ്ഡ വര്മ്മയെ തെക്കു നിന്ന് ആക്രമിക്കാന്‍ അവര്‍ തീരുമാനിച്ച്, കുളച്ചല്‍ എന്ന സ്ഥലത്തിനു തെക്കക്കായി ശ്രീലങ്കയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം പടയാളികളെ ഇറക്കി.
പീരങ്കികളും തോക്കുകളും കൊണ്ട് സമ്പന്നമായിരുന്ന ആ പട വഴിനീളെ കൊള്ളയടിച്ചുകൊണ്ട് വടക്കോട്ട് സാവകാശം മുന്നേറുകയായിരുന്നു. കുളച്ചലിനും കോട്ടാറിനും ഇടക്കുള്ള പ്രദേശം മുഴുവന്‍ ഡച്ചു നിയന്ത്രണത്തിലായി. അവര്‍ വ്യാപരങ്ങളും തുടങ്ങി. അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാര്‍ത്താണ്ട വര്‍മ്മ യുദ്ധത്തിനെത്തി. കുളച്ചലില്‍ വച്ചു നടന്ന ആ ചരിത്ര പ്രസിദ്ധമായ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം വിരോചിതമായി പോരാടി. ഡച്ചു സൈന്യത്തിലെ നിരവധി പേര്‍ മരിച്ചു വീണു. ബാക്കിയുള്ളവര്‍ കോട്ടയിലേയ്ക്ക് പിന്‍‍വാങ്ങി. എന്നാല്‍ തിരുവിതാംകൂര്‍ സൈന്യം കോട്ടയും തകര്‍ക്കന്‍ തുടങ്ങിയതോടെ യുദ്ധസാമഗ്രികളും മുറിവേറ്റു കിടന്നവരേയും ഉപേക്ഷിച്ച് ഡച്ചുകാര്‍ക്ക് കപ്പലുകള്‍ ആശ്രയിക്കേണ്ടതതയി വന്നു..(1741 ആഗസ്ത് 10) ഡച്ചു സൈന്യത്തിന്റെ പീരങ്കികളും യുദ്ധ സാമഗ്രികളും തിരുവിതാംകൂര്‍ സൈന്യം കൈക്കലാക്കി. ഡച്ചു കപ്പിത്താനായ ഡെ ലനോയ് ഉള്‍പ്പടെ ഇരുപത്തിനാലു ഡച്ചുകാര്‍ പിടിയിലായി. എന്നാല്‍ മലയാളം ഗ്രന്ഥവരികളില്‍ 9 പേരുടെ പേരുകളേയുള്ളൂ. ഡച്ചുകാരെ സംബന്ധിച്ചിടത്തോളം അവരുടെ വ്യാപാരമോഹങ്ങള്‍ക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു. കേരളത്തെ സൈനിക ശക്തിയെ കുറച്ചു കണ്ട ഈ സന്ദര്‍ഭത്തിനു ശേഷം അവര്‍ ഒരിക്കലും ഉയിര്‍ത്തെഴുന്നേല്പ് നടത്തിയില്ല. അവരുടെ ഏക ശക്തി കേന്ദ്രമായ കൊച്ചിയിലേയ്ക്ക് അവര്‍ മടങ്ങി. മാര്‍ത്താണ്ഡ വര്‍മ്മയെ സംബന്ധിച്ചിടത്തോളം കുളച്ചല്‍ യുദ്ധം ഒരു നിര്‍ണ്ണായക സംഭവമായിരുന്നു.

No comments:

Post a Comment