കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Saturday, August 15, 2009

കന്യാകുമാരി ചരിത്രം 2 - തിരുവിതാംകൂര്‍

തിരുവനന്തപുരം തലസ്ഥാനമായിട്ടുള്ള ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂര്‍ അഥവാ തിരുവിതാങ്കോട്. തെക്കന്‍ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോള്‍ തമിഴ്നാട്ടിലുള്ള കന്യാകുമാരി ജില്ലയും ചേര്‍ന്നതായിരുന്നു പുതിയ തിരുവിതാംകൂറിന്റെ വിസ്തൃതി. പുരാതന കാലത്തെ തിരുവിതാം കൂറിന്റെ ചരിത്രവും ഭൂവിസ്തൃതിയും അജ്ഞാതമാണ്‌.
ചേരസാമ്രാജ്യകാലത്ത് ഇത് ഒരു തലസ്ഥാനമായിരുന്നു. മുസിരിസ് പ്രസിദ്ധമായതോടെ ആസ്ഥാനം കൊടുങ്ങല്ലൂരിലേക്ക് മാറുകയും പിന്നീട് വിദേശീയാക്രമണം കൂടുകയും പെരിയാറിന്റെ ഗതി മാറുകയും ചെയ്തതോടെ കൊച്ചിയിലേക്കും തുടര്‍ന്ന് വേണാടിലേക്കും മാറുകയായിരുന്നു. ഇതിനൊപ്പം ചേരസാമ്രാജ്യത്തിന്റെ ശിഥിലീകരണങ്ങളും നടന്നിരുന്നു. കാലങ്ങളായി പലഭാഗത്തായി ഉദിച്ചിരുന്ന കുടുംബ ബന്ധുക്കള്‍ അതാത് സ്ഥലങ്ങളിലെ ഭരണാധികാരികളായിത്തീര്‍ന്നിരുന്നു. എന്നാല്‍ ചേരരാജാക്കന്മാരുടെ നേര്‍ പിന്തുടര്‍ച്ച എന്നവകാശപ്പെടാവുന്നവരാണ്‌ തിരുവിതാംകൂര്‍ രജവംശം. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ്‌ അതിന്റെ ഏറ്റവും കൂടുതല്‍ വിസ്തൃതി പ്രാപിച്ചത്. 1949 ജൂലായ്‌ 1 നു കൊച്ചി രാജ്യവുമായി യോജിച്ച്‌ തിരു -കൊച്ചി സംസ്ഥാനമാകുകയും പിന്നെ മദ്രാസ്‌ സംസ്ഥാനത്തിലെ മലബാര്‍ ജില്ലയോട്‌ ചേര്‍ന്ന് 1956 നവംബര്‍ 1 നു കേരള സംസ്ഥാനമാകുകയും ചെയ്തു. ചുവന്ന പശ്ചാത്തലത്തില്‍ രജത വര്‍ണത്തില്‍ ആലേഖനം ചെയ്ത വലം പിരി ശംഖായിരുന്നു തിരുവിതാംകൂറിന്റെ പതാക. ഈ നാട്ടുരാജ്യത്തിലെ ഭരണാധികാരികള്‍ പദ്മനാഭദാസന്‍ (ഭഗവാന്റെ അപര നാമധേയം)എന്നറിയപ്പെട്ടിരുന്നു.ചേരചക്രവത്തിമാരുടെ പിന്‍‌ഗാമികളാണ്‌ തിരുവിതാംകൂര്‍ രാജവംശം എന്ന് വിശ്വസിക്കുന്നു.

ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നര്‍ത്ഥത്തില്‍ ശ്രീ വാഴും കോട് എന്ന് വിളിക്കുകയും അത് തിരുവാഴുംകോട്, തിരുവാങ്കോട്, തിരുവിതാംകൂര്‍ എന്നിങ്ങനെ ആയിത്തീരുകയും ചെയ്തു എന്ന് ചില ഗ്രന്ഥകാരന്മാര്‍ പറയുന്നു. ചേരസാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചയാണ്‌ തിരുവിതാംകൂര്‍ എന്നാണ്‌ കരുതിവരുന്നത്.
ഈ മേഖല ഒന്നാം സംഘകാലത്ത്‌ (300 BC – 600 AD) ആയ്‌ രാജവംശതിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു ഈ പ്രദേശം. രണ്ടാം സംഘകാലത്ത്‌ (850–1400 AD) കുലശേഘരന്‍മാരും ചോളന്‍മാരും തമ്മില്‍ നടന്ന യുദ്ധത്തിനു വേദിയാകുകയും, ശേഷം തലസ്ഥാനമായിരുന്ന വിഴിഞ്ഞം ചോളന്‍മാര്‍ കൈയടക്കുകയും ചെയ്തു.പിന്നീട്‌ വേണാട്‌ എന്നറിയപ്പെട്ട ഈ രാജ്യത്തെ ഭരണാധികാരികള്‍ ദുര്‍ബലരായിരുന്നതിനാല്‍ പുറമേ നിന്നുള്ള മദുരൈ നായ്ക്കന്മാരുടെ ഭീഷണികളൊടൊപ്പം രാജ്യത്തിനകത്തു തന്നെയുള്ള എട്ടു വീട്ടില്‍ പിള്ളമാര്‍ , യോഗക്കാര്‍ തുടങ്ങിയ ജന്‍മിമാരില്‍ നിന്നും ചെറുത്തു നില്‍പ്പുകള്‍ നേരിടേണ്ടി വന്നു.
തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ ജന്‍മാവകാശമായി വേണാട്‌ രാജസ്ഥാനം ലഭിച്ച മാര്‍ത്താണ്ഡവര്‍മ്മ യില്‍ നിന്നാണ്‌. അദ്ദേഹം തന്റെ ഭരണകാലത്ത്‌ രാജ്യം തിരുവിതാംകൂറായി വ്യാപിപ്പിച്ചു. ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം അദ്ദേഹം കമ്പനിയുടെ സഹായത്തൊടെ എട്ടുവീട്ടില്‍ പിള്ളമാരുടെ ശക്തി ക്ഷയിപ്പിച്ചു. തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ അദ്ദേഹം ആറ്റിങ്ങല്‍, കൊല്ലം, കായംകുളം, കൊട്ടാരക്കര തുടങ്ങി കൊച്ചി വരെയുള്ള എല്ലാ നാട്ടുരാജ്യങ്ങളും പിടിച്ചടക്കി. തിരുവിതാംകൂറും ഡച്ചുകാരുമായി നടന്ന യുദ്ധത്തില്‍ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ അദ്ദേഹം പരാജയപ്പെടുത്തി. ഈ യുദ്ധത്തിന്റെ ഗതി നിര്‍ണയിച്ചത്‌ ഡച്ച്‌ അഡ്മിറലായിരുന്ന ഡെ ലെന്നൊയിയെ 1741 ഒാഗസ്റ്റ്‌ 10 നു കുളച്ചല്‍ യുദ്ധത്തില്‍ കീഴ്പ്പെടുത്തിയതായിരുന്നു. 1750 ജാനുവരി 3 (മകരം 5, 725 കൊല്ലവര്‍ഷം)- ന്‌ അദ്ദേഹം തന്റെ രാജ്യം കുലദൈവമായ ശ്രീ പത്മനാഭസ്വാമിക്ക്‌ സമര്‍പ്പിച്ചു. ഇത്‌ തൃപ്പടി ദാനം എന്ന പേരില്‍ അറിയപ്പെട്ടു. ഇതിനു ശേഷമാണ്‌ തിരുവിതാംകൂരിലെ രാജാക്കന്‍മാര്‍ പത്മനാഭദാസന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. മറവന്‍ പട എന്ന പേരില്‍ ഒരു അംഗരക്ഷക സേനയും കുളച്ചല്‍ കേന്ദ്രമാക്കി ഒരു സംരക്ഷക സേനയും മാര്‍ത്താണ്ഡ വര്‍മ്മ രൂപീകരിച്ചു.മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയും ധര്‍മ്മരാജയെന്ന പേരില്‍ പ്രശസ്തനുമായ കാര്‍ത്തിക തിരുനാള്‍ രാമ വര്മ്മ 1795 ല്‍ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റി. രാമവര്‍മ്മയുടെ ഭരണകാലം തിരുവിതാംകൂര്‍ ചരിത്രത്തിലെ സുവര്‍ണ കാലമായി കണക്കാക്കപ്പെടുന്നു.
1931 മുതല്‍ 1949 വരെ ഭരിച്ചിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ യായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി. 1936 നവംബര്‍ 12 ലെ ക്ഷേത്ര പ്രവേശന വിളംബരത്തോടെ അന്നു വരെ ഉന്നത ജാതിക്കാര്‍ക്കു മാത്രം പ്രവേശനം നല്‍കിയിരുന്ന തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ അദ്ദേഹം എല്ലാ ഹിന്ദുക്കല്‍ക്കും പ്രവേശനം അനുവദിച്ചു. ഇതിന്റെ പേരില്‍ അദ്ദേഹത്തിന് ഇന്ത്യയിലെമ്പാടും നിന്നും പ്രത്യേകിച്ചും മഹാത്മാഗാന്ധിയില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചു. അദ്ദേഹത്തിന്റെ ദിവാനായിരുന്ന സര്‍ സി. പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ക്കിടയില്‍ കുപ്രസിദ്ധനായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അനുവദിചപ്പോള്‍ തിരുവിതാംകൂര്‍ ഒരു സ്വതന്ത്രരാജ്യമായി നില കൊള്ളുമെന്ന് സര്‍ സീ പീ പ്രഖ്യാപിച്ചു. ദിവാനും ജനങ്ങളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കി. ഇത്തരത്തില്‍ 1946ല്‍ നടന്ന പുന്നപ്ര - വയലാര്‍ സമരത്തില്‍ കമ്യുണിസ്റ്റുകാര്‍ ആ മേഖലയെ ഒരു രാജ്യമായി പ്രഖ്യാപിച്ചു. തിരുവിതാംകൂര്‍ സൈന്യം ഈ നീക്കത്തെ അടിച്ചമര്‍ത്തുകയും അത് നൂറ് കണക്കിനു പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇതോടെ പ്രക്ഷോഭം കൂടുതല്‍ തീവ്രമാകുകയും സര്‍ സീ പീ രാമ സ്വാമി അയ്യറുടെ ജീവനു തന്നെ ഭീഷണി നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് അദ്ദേഹം രാജി വെയ്ക്കുകയും ചെയ്തു. അതോടെ മഹാരാജാവ് ഇന്ത്യയുമായി രാജ്യത്തെ ലയിപ്പിക്കാന്‍ സമ്മതം നല്‍കുകയും അങ്ങനെ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനുമായി സം‌യോജിക്കുകയും ചെയ്തു.
1828 ഏപ്രിലില്‍ എറണാകുളത്തു നടന്ന സംസ്ഥാന ജനകീയ സമ്മേളനത്തില്‍ മലയാളം മാതൃഭാഷയായി സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒരുമിപ്പിച്ച് ഐക്യകേരളം രൂപീകരിക്കാനുള്ള തീരുമാനം ദൃഢമായി. 1949 ജുലൈ 1 ന് തിരുവിതാംകൂര്‍ മഹാരാജാവ് രാജപ്രമുഖ് ആയി തിരു- കൊച്ചി സംസ്ഥാനം രൂപീകൃതമായി. അനേകം മന്ത്രിസഭകള്‍ തെരഞ്ഞെടുക്കപ്പെടുകയും ശിഥിലമാക്കപ്പെടുകയും ചെയ്തു. 1954 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ തമിഴ് സംസാര ഭാഷയായ പ്രദേശങ്ങളെ മദ്രാസിനോട് ചേര്‍ക്കാന്‍ വേണ്ടിയുള്ള നീക്കങ്ങള്‍ തിരുവിതാംകൂര്‍-തമിഴ്‌നാട് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന് മാര്‍ത്താണ്ഡം, പുതുക്കട എന്നിവിടങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ചില പോലീസുകാരും അനേകം സാധാരണക്കാരും കൊല്ലപ്പെട്ടു. പിന്നീട് കൂട്ടിച്ചേര്‍ക്കാന്‍ പറ്റാത്ത വിധം തമിഴര്‍ കേരളത്തില്‍ നിന്നും അകന്നു. 1956ല്‍ സംസ്ഥാന വിഭജന നിയമ പ്രകാരം തെക്കന്‍ തിരുവിതാംകൂറിലെ തോവാള, അഗസ്തീസ്വരം, കല്‍ക്കുളം, വിളവങ്കോട്, എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസ് സംസ്ഥാനതിന്റെ ഭാഗമായി. 1956 നവംബര്‍ 1ന് മഹാരാജാവിനു പകരം ഇന്ത്യന്‍ പ്രസിഡെന്‍റ് നിയമിച്ച ഗവര്‍ണറുടെ ഭരണത്തിന്‍ കീഴില്‍ കേരള സംസ്ഥാനം നിലവില്‍ വന്നു.
1971 ജൂലൈ 31ലെ ഇന്ത്യന്‍ ഭരണ ഘടനയുടെ ഇരുപത്തി ആറാം അമെന്‍ഡ്മെന്‍റ് പ്രകാരം രാജാവില്‍ നിന്നും എല്ലാ പദവികളും അധികാരങ്ങളും എടുത്തു മാറ്റി.അദ്ദേഹം 1991 ജൂലൈ 19ന് മഹാരാജാവ് നാടുനീങ്ങി.
(വിക്കീ പീഡിയയില്‍ നിന്നും കോപ്പി ചെയ്തത്‌ )

No comments:

Post a Comment