കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Thursday, September 10, 2009

ശുചീന്ദ്രം ക്ഷേത്രം

കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശുചീന്ദ്രം ക്ഷേത്രം . നാഗര്‍കോവില്‍ -കന്യാകുമാരി രാജവീഥിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു വര്ഷം പഴക്കമുണ്ട് .
ചരിത്രം അഹല്യയില്‍ മോഹമുദിച്ച ദേവ രാജാവായ ഇന്ദ്രന് ശാപ മോക്ഷം ഈ സ്ഥലത്തിന് പേരിലാണ്‌ ഈ സ്ഥലത്തിന് ശുചീന്ദ്രം എന്ന് പേരു വന്നത് .
അത്രി മഹര്‍ഷി തന്റെ പത്നി അനസൂയയുമോരുമിച്ച് ത്രി മൂര്‍ത്തികള്‍ തങ്ങളുടെ മക്കളായി ജനിക്കണമെന്ന മോഹവുമായി ഹിമാലയ സാനുക്കളില്‍ കഠിന തപസ്‌ അനുഷ്ടിച്ചു . സഹ്യ പര്‍വതത്തിനും അറബിക്കടലിനും eഇടയിലുള്ള സ്ഥലത്തു വ്രതം അനുഷ്ടിച്ചാല്‍ ഫല പ്രാപ്തി ഉണ്ടാകുമെന്ന അശരീരി പ്രകാരം അവര്‍ സുചീദ്രം ക്ഷേത്രത്തിനടുത്തുള്ള 'ആശ്രാമം ' എണ്ണ സ്ഥലത്തു ആശ്രമം പണിതു തപസ്സ്‌ ആരംഭിച്ചു . അനസൂയയുടെ പാതിവ്രത്യം അണ്ണനെ. പ
ത്രി മൂര്‍ത്തികള്‍ വൃദ്ധ ബ്രാഹ്മണരുടെ വേഷത്തില്‍ അത്രി മഹര്‍ഷി ആശ്രമത്തില്‍ ഇല്ലാത്ത സമയത്തു എത്തി ഭിക്ഷ യാചിച്ചു . അനസൂയ ബ്രാഹ്മണരെ ആചാര പൂര്‍വ്വം സ്വീകരിച്ചു . ഭക്ഷണവും നല്കി.സംഭാഷണം അശ്ലീലതിലെക്കു കടന്നു, തുടര്‍ന്ന് തന്റെ പാതി വ്രത്യ ശക്തിയാല്‍ വൃദ്ധ ബ്രാഹ്മണന്‍ മാരെ കൈക്കുഞ്ഞുങ്ങലാക്കി അവരെ മുലയൂട്ടി.തങ്ങളുടെ ഭര്‍ത്താക്കന്മാരെ അനേഷിച്ചു എത്തിയ ത്രി മൂര്തിമാരുടെ പത്നിമാരായ പാര്‍വതി ,സരസ്വതി, മഹാലക്ഷ്മി , അവരെ കണ്ടെത്തുകയും , അവര്‍ക്ക് പൂര്‍വ്വ സ്ഥിതി കൈവരാനായി തപസ്സനുഷ്ടിക്കുകയും ചെയ്തു. അങ്ങനെ ത്രി മൂ്‌ര്‍തികള്‍ക്ക് ശാപ മോക്ഷം കിട്ടിയ സ്ഥലം കൂടിയാണു ശുചീന്ദ്രം
.

No comments:

Post a Comment