കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Friday, August 7, 2009

നാഗര്‍കോവില്‍

കന്യാകുമാരി ജില്ലയുടെ ആസ്ഥാനമാണ്‌ നാഗര്‍കോവില്‍ നഗരം. 1956 വരെ നഗരവും കന്യാകുമാരി ജില്ലയും തിരു-കൊച്ചിയുടെ ഭാഗമായിരുന്നു. നഗരവും സമീപപ്രദേശങ്ങളും നാഞ്ചിനാട്‌ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. തിരുവിതാംകൂറിന്റെ നെല്‍കലവറ എന്ന് പ്രസിദ്ധമാണ്‌ നാഞ്ചിനാട്‌.

ചരിത്രം

നഗരമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ നാഗക്ഷേത്രത്തില്‍ നിന്നുമാണ്‌ നാഗര്‍കോവിലിന്‌ ഈ പേര്‌ കിട്ടിയത്‌. ആദ്യകാലത്ത്‌ ഇതൊരു ജൈനക്ഷേത്രമായിരുന്നു. ഇപ്പോള്‍‍ പ്രധാന‍ ടൂറിസ്റ്റ്‌ കേന്ദ്രവും പ്രാദേശിക ഹിന്ദുക്കളുടെ ആരാധനാലയവുമാണ്‌ ഈ ക്ഷേത്രം. നഗരത്തിന്റെ ആധുനികചരിത്രം തിരുവിതാംകൂറിന്റെ ചരിത്രവുമായ്‌ ബന്ധപ്പെട്ടു കിടക്കുന്നു. തിരുവിതാംകൂറിന്റെ മഹാരാജാവായ മാര്‍ത്താണ്ടവര്‍മ്മയുടെ ഭരണകാലമാണ്‌ നഗരത്തിന്റെ പ്രതാപകാലം. തിരുവിതാംകൂറിന്റെ പഴയ തലസ്ഥാനം നാഗര്‍കോവിലില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള പത്മനാഭപുരമായിരുന്നു. തിരുവനന്തപുരത്തേക്ക്‌ പില്‍ക്കാലത്ത്‌ തലസ്ഥാനം മാറ്റിസ്ഥപിച്ചെങ്കിലും തിരുവനന്തപുരം കഴി‍ഞ്ഞാല്‍ തിരുവിതാംകൂറിലെ രണ്ടാമത്തെ പ്രധാന നഗരമായിരുന്നു നാഗര്‍കോവില്‍. വിദേശാധിപത്യശക്തികള്‍ നാഗര്‍കോവില്‍ നഗരത്തെ കോളനിവത്കരിക്കാന്‍ പലപ്പോഴും ശ്രമിച്ചിട്ടിട്ടുണ്ട്‌. നഗരത്തിന്‌ സമീപത്തുള്ള തുറമുഖ പട്ടണമായ കുളച്ചലില്‍ വച്ചു നടന്ന കുളച്ചല്‍ യുദ്ധത്തീല്‍ 1741-ഇല്‍ ഡിലനോയിയുടെ നേതൃത്വത്തില്‍ ഉള്ള ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യന്‍ കമ്പനിയെ മാര്‍ത്തണ്ടവര്‍മ്മയുടെ പട പരാജയപ്പെടുത്തി. ജലവിതരണം, ഗതാഗതം, വിദ്യാലയങ്ങള്‍, റോഡുകള്‍ എനീ രംഗങ്ങളില്‍ തിരുവിതാംകൂര്‍ ഭരണകാലത്ത്‌ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്‌ നഗരം നേടിയത്‌. അക്കാലത്ത്‌ [[ബ്രിട്ടീഷ്‌] രാജിന്‌ കീഴിലുള്ള "മാതൃകാ നാട്ടുരാജ്യം" ആയി തിരുവിതാംകൂര്‍ അറിയപ്പെട്ടിരുന്നു, 1950-ലെ സംസ്ഥാന‍ അതിര്‍ത്തി പുനര്‍നിര്‍ണ്ണയ നിയമപ്രകാരം നഗരവും കന്യാകുമാരി ജില്ലയും തമിഴ്‌നാടിനോട്‌ കൂട്ടി ചേര്‍ക്കപ്പെട്ടു. 1980-കളില്‍ കൃസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ ചില കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവേ നാഗര്‍കോവില്‍ ശാന്തമാണ്.

No comments:

Post a Comment