കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Tuesday, December 20, 2011

സഖീ നിനക്കായ്

Category : Poem                                                                                 Subject : Saghee ninakkay
Author : Radhakrishnan Kollemcode

ഓര്‍മ തന്‍ ചെപ്പിലെ ഭാവനാ ദീപ്തിയെ
പൂരിതമാക്കുന്ന സുന്ദര രാഗം നീ

ആടും നടനത്തില്‍ അമൃതിന്‍ മഴയുമായ്
അനുരാഗ പുഷ്പം വിടര്‍ന്നു മെല്ലെ


അപ്സര തുല്യമാമാനനക്കോണില്‍ നീ
അല്പമൊളിപ്പിച്ച മന്ദഹാസം

തെന്നലായ് എന്നെ തഴുകുമ്പോള്‍ ഞാന്‍
ഇമ്പമാം ഗാനമായ് മാറിടുന്നു

മാന്പേട നാണിക്കും നയനങ്ങളാലെന്നെ
മാടി വിളിപ്പു നീയോമലാളെ

കണ്ണന്റെയുള്ളിലെ ഗോപികയായി നീ
എന്നുമെന്നുള്ളില്‍ ജ്വലിച്ചു നില്ക്കും

പിന്നെ സമീരണന്‍ എന്നെ തഴുകുമ്പോള്‍
പുളകമായ് നീയെന്നിലോടിയെത്തും

രക്തോല്പലങ്ങളാം നിന്നുടെ ഖണ്ഡങ്ങ-
ളെന്‍ ചൊടി സ്പര്‍ശനം കൊതിച്ചിടുമ്പോള്‍

കവനം രചിക്കുന്ന നയനങ്ങള്‍ കൊണ്ടു നാം
അനുരാഗ ഭാഷ്യങ്ങള്‍ കൈമാറിടും

നീയെന്റെയുള്ളിലെ പൂര്‍ണേന്ദുവാകുന്നു
സൂര്യേന്ദു സംഗമമന്ത്യം കുറിക്കുന്നു

എന്‍ ഹൃദയ മന്ദാര സൂനം നിനക്കായ് ...........
അര്‍ പ്പിച്ചീടുന്നു ഞാന്‍ ..... ഓമലാളേ!!!

എഴുത്തുകാരനെ  കുറിച്ച് :
രാധാകൃഷ്ണന്‍ കൊല്ലങ്കോട് . കന്യാകുമാരി ജില്ല കേരളവുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന കൊല്ലങ്കോട് എന്ന ഗ്രാമമാണ്‌ ജന്മ ദേശം.  3 വര്‍ഷമായി ദുബായ്‌ നഗരത്തില്‍ പ്രവാസ ജീവിതം.

2 comments: