കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Wednesday, December 14, 2011

കന്യാകുമാരി

Category : prathikaranam                                                Subject : Kanyakumari                              
Author: Sreekumar S Nair 

എന്‍ ഭാരതാംബയുടെ തെക്കിനി, നീയെത്ര സുന്ദരി
നിന്നെ പിളര്‍ന്നു അഞ്ചര പതിറ്റാണ്ടു മുന്‍പേ 
നിന്‍ മടിയില്‍ വസിക്കും സന്തതികളെ ഇന്നു വേണ്ടാര്‍ക്കും
ഭാരതീയരും, എഴുത്തച്ഛനും നല്‍കിയ രണ്ടു ഭാഷകളുണ്ടിവിടെ 

ഇന്നു വേണ്ടാര്‍ക്കുമാ എഴുത്തച്ഛനെ
നിന്നെ പിളര്ന്നവര്‍ അന്നേ നിനച്ചിരിക്കാം-
മാഞ്ഞുപോകുമീ മലയാള തനിമയെന്ന്
ഇന്നും വസിക്കുന്നു മലയാളമിവിടെ കീര്‍ത്തി കേട്ട്
പലവട്ടം ശ്രമിച്ചവരീ തായ് വേരിനെ പറിച്ചെറിയാന്‍
വിഫലമായ്, ദുഖിതരായ്‌ തിരിച്ചു പോയവര്‍
ഓര്‍ക്കുക  ഇത് നമുക്ക് സ്വന്തം;മലയാളിക്ക് സ്വന്തം
എന്‍ കന്യാകുമാരി നീ ഇനിയുമീ-
മലയാളത്ത്തനിമയില്‍  കീര്‍ത്തി കേള്‍ക്കും
ഈ ജനനി തന്‍ അന്ത്യം വരെ .......

എഴുത്തുകാരനെ കുറിച്ച്:
ശ്രീകുമാര്‍ എസ് നായര്‍ : കന്യാകുമാരി ജില്ല കേരളവുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന കൊല്ലങ്കോട് എന്ന ഗ്രാമമാണ്‌ ജന്മ ദേശം. തിരുവിതാംകൂര്‍ മുസ്ലീം ആര്‍ട്സ്‌ കോളെജിലെ MSc വിദ്യാര്‍ത്ഥിയാണ്.

1 comment:

  1. വളരെ നല്ല കവിത.. അഭിനന്ദനങള്‍. മലയാളം മറന്നു തുടങ്ങുന്ന കന്യാകുമാരി ജില്ലയില്‍ മലയാളം പൂര്വാടികം ശക്തിയോടെ തിരിച്ചു കൊണ്ട് വരണം എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌

    ReplyDelete