കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Tuesday, November 15, 2011

എന്‍ നറു പുഷ്പമേ.....

Category : Poem                                                    Subject : En Narupushpame
Author : Radhakrishnan Kollemcode

ഞാനറിഞ്ഞീലയെന്‍ നറു പുഷ്പമേ
നിന്നന്തരംഗത്തിലഗ്നി പടര്‍ന്നതും ;

നിന്‍ മൃദു മേനിയെ കാര്‍ന്നു തിന്നീടുവാന്‍
നീരാള ഹസ്തങ്ങള്‍ നിന്നിലേക്കാഞ്ഞതും

ഉള്ളില്‍ പുകയുമോരഗ്നി പര്‍വ്വതത്തിനെ
പുഞ്ചിരിയാലെന്തേ മറച്ചു നീ.

മഞ്ഞണി ചോലയില്‍ നീരാടി നീയെന്റെ
കണ്ണിനു സുകൃതമായ് വിടര്‍ന്നു നില്‍ക്കെ

രക്താശ്രു ബിന്ദുവില്‍ ചാലിച്ച നിന്നാത്മ -
നൊമ്പരമെന്നുള്‍ക്കാംപു കാണാതെ പോയ്‌

കാലം കറുത്ത കണക്കു പുസ്തകത്തിന്റെ
താളുകള്‍ മെല്ലെ മറിച്ചു നീങ്ങീടവേ

മുജ്ജന്മ പാപവും പേറി ഞാനിന്നെന്റെ
പാഴ് ജന്മ നൌകയില്‍ അലഞ്ഞിടുന്നു

വേദ പുസ്തക താളുകള്‍ ചീന്തിക്കളഞ്ഞെന്റെ -
ഹൃദയം വിധിയോടു യുദ്ധം തുടരുന്നു ....

മങ്ങിയ ഹരിതക ചോലയില്‍ നിന്നെന്റെ
മുങ്ങുന്ന തോണിയി ലേറുക പ്രിയ സഖി.

ആത്മ ദുഖങ്ങളും പങ്കുവച്ചീ ജന്മ -
സാഗരം നീന്തിടാം നമുക്കു മെല്ലെ ..

എഴുത്തുകാരനെ  കുറിച്ച് :
രാധാകൃഷ്ണന്‍ കൊല്ലങ്കോട് . കന്യാകുമാരി ജില്ല കേരളവുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന കൊല്ലങ്കോട് എന്ന ഗ്രാമമാണ്‌ ജന്മ ദേശം.  3 വര്‍ഷമായി ദുബായ്‌ നഗരത്തില്‍ പ്രവാസ ജീവിതം.

2 comments:

  1. very good radhakrishnan nanyidund pandate polle thane ninte sakthi vakukalude prayohatilan keep it up.content kude sredichal excellent avum

    ReplyDelete
  2. ഇത് വളരെ നന്നായി രാധാകൃഷ്ണന്‍
    ഇങ്ങനെ പോരട്ടെ.

    ReplyDelete