കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Sunday, November 6, 2011

അന്നും ഇന്നും

 Category : Ormakkurippu                                                                Subject : Annum Innum
Author : P.Shyamala Amma

നാല്പത്തി മൂന്നാണ്ട് മുന്‍പ്ഞാനിങ്ങ് -
 ഒമ്പതാം ക്ലാസ്സില്‍ പഠിക്കാനെത്തി
ഇന്നത്തെ പ്രൌഡികലോന്നുമില്ല
രഞ്നലോലപ്പുരകള്‍ മാത്രം
പതിച്ച്ചുവരുള്ള കെട്ടിടവും
ഓലച്ചുവരുള്ള കെട്ടിടവും
കാറ്റത്ത് മേല്‍ക്കൂര പാറി പോകും
മഴ വന്നാല്‍ ക്ലാസ്സു നീരാഴി യാകും
മാനം കറുക്കുന്ന കണ്ടാലപ്പോള്‍
മാറത്ത് പുസ്തക കെട്ടടക്കി
വീട്ടിലെക്കോടും വഴിക്ക് കാണും
വാഴ യിലകളും ചൂടിക്കൊണ്ടേ
കോവില്‍ക്കിണറിന്‍ കുടി ജലവും
മൂലയില്‍ വാളന്‍ പുളിമരവും
ഞങ്ങള്‍ക്കന്നാശ്രയമായിരുന്നു.

ചിന്തിക്കേയുള്ളില്‍ ചിരിയൂറുന്നു
പുത്തന്‍ പരിഷ്കാരമില്ലെന്നാലും
അന്നത്തെ കുട്ടികള്‍ക്കു നിറയെ
ജിജ്ഞാസ തുള്ളി തുളുമ്പി നില്‍ക്കും
കുക്ഷി പശിയാല്‍ പൊരിഞ്ഞെന്നാലും
പ്രാഥമികാവശ്യങ്ങള്‍ക്കു  നമ്മള്‍
പാടവും തോടും കടന്നു പോകും
പോഷകാഹാരമോ പുസ്തകമോ
അന്നാരും ഞങ്ങള്‍ക്കു  തന്നതില്ല
ഗുരുമൊഴിയുന്ന വചനമെല്ലാം
ഭയ ഭക്തിയോടെ ശിരസ്സിലേറ്റും
സത്യമാണി ചോന്ന കാര്യമെല്ലാം
ഇന്നീ യവസ്ഥകളൊക്കെ മാറി

                            II

എന്റെ വിദ്യാലയ മെന്നെ ഞാനായ്‌
തീര്‍ത്തൊരു പാവന ദിവ്യക്ഷേത്രം
ഇന്നതിന്‍ മോടികളോര്‍ത്തിടുമ്പോ-
ളുള്ളിലാനന്ദം നിറഞ്ഞിടുന്നു
വൃക്ഷ ജാലങ്ങളലന്തരീക്ഷം
സംശുദ്ധ മാകുന്നനുദിനവും
ശുദ്ധ ജലത്തിന്‍ കുഴല്‍ക്കിനറും
വെട്ടി നിര്‍മ്മിച്ച കിണറുമുണ്ട്
പൂമണം വീശുന്ന മാഞ്ചിയവും
പൂവന്‍ പഴം നല്‍കും വാഴകളും
തോളോടു തോള്‍ ചേര്‍ന്നു വളര്‍ന്നു നില്‍ക്കും
മാമര ജാലവുമുണ്ടിവിടെ
കൂറ്റന്‍ വട വൃക്ഷം കൈകള്‍ നീട്ടി
സ്വാഗത മേക്കുന്നുണ്ടാഗതര്‍ക്ക്
പേരാലരയാലിന്‍ മെയ്യുരുമ്മി
ചെതോഹരമായ്‌  നിന്നിടുന്നു.

ഉമ്മറത്തത്ഭുത്ത ഗ്ലോബ് നില്‍പു -
ണ്ടച്യുതമാം മഹാസ്സോടെ തന്നെ
ശാസ്ത്ര പരീക്ഷണ ശാലകളും
പുസ്തക ശാലയും പ്രസ്സുമുണ്ട്.
സ്റ്റേജും കോര്‍ടേര്‍സു മുണ്ടിവിടെ നല്ല
ടോയ്-ലെറ്റും വേറെയുണ്ടിവിടെ
ഉച്ചനീചത്വ മിവിടെയില്ല
ഉണ്മയോടെ പെരുമാറിടുന്നു
ശിഷ്യന്മാരും ഗുരു നാഥന്മാരും
ഉത്തമനാം പ്രഥ്മാചാര്യനും
ചിത്ത മോദത്തോടെയൊറ്റക്കെട്ടായി-
നിത്യേന വഴുന്നിവിടെയെന്നും
ആപ്പീസ് ജീവനക്കാരും തന്റെ
കൃത്യങ്ങള്‍ നന്നായ്‌ വഹിച്ചീടുന്നു.
പബ്ലിക് പരീക്ഷയിലൊന്നാം റാങ്ക്
കിട്ടുന്ന കുട്ടിക്കാണ്ടു തോറും
തന്‍ പിതാവിന്നോര്‍മയ്ക്കായിപൂര്‍വ-
വിദ്യാര്‍ഥി നല്‍കുന്നു സമ്മാനങ്ങള്‍
വിദ്യലയത്തി നിരുപുറവും
കീര്‍ത്തി കേട്ടീടുന്ന ക്ഷേത്രമുണ്ട്

ക്ഷേത്രത്തി ലുത്സവ കാലമായാല്‍
ചിത്തത്തിലഹ്ലാദ മാണെല്ലാര്‍ക്കും
ഇപ്പുകഴേന്തും നികേതനത്തി -
ന്നമ്പതാം വാര്‍ഷികമാണിക്കൊല്ലം
മേല്‍ക്ക് മേല്‍ കീര്‍ത്തി പരന്നിടട്ടെ
നാള്‍ക്കു നാള്‍ക്കുന്നതി പ്രാപിക്കട്ടെ.
 എഴുത്തുകാരിയെ കുറിച്ച് :

പി.ശ്യാമള അമ്മ . കൊല്ലങ്കോട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ മുന്‍കാല മലയാളം അദ്ധ്യാപിക. കൊല്ലങ്കോടിനടുത്ത്‌ കാക്കവിളയില്‍ താമസിക്കുന്നു. കൊല്ലങ്കോട് സ്കൂളിന്റെ സുവര്‍ണ്ണ ജുബിലീ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രസധീകരിച്ച മാഗസിനില്‍ തന്റെ ഓര്‍മയിലെ കൊല്ലങ്കോട് ഗ്രാമത്തിന്റെയും,സ്കൂളിന്റെയും വളര്‍ച്ചയെയും മാറ്റത്തെയുംകുറിച്ച് ടീച്ചര്‍ അതിമനോഹരമായി ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു.

4 comments:

  1. അക്ഷരത്തെറ്റുകള്‍ക്ക് യാതൊരു ക്ഷാമവും ഇല്ലല്ലോ?
    അനുഭവങ്ങളും കാഴ്ചകളും പകര്‍ത്തി വച്ചാല്‍ കവിത ആകുമോ? ആ കാലഘട്ടത്തില്‍ ഒരു പക്ഷെ, ഇത് കവിത ആയിരുന്നിരിക്കും, അല്ലേ? ഇന്നിന്റെ ചിന്തകളും ഉണര്‍വ്വും പ്രസരിപ്പും വേദനകളും നിസ്സഹായതകളും നിര്‍ബന്ധങ്ങളും പ്രകടമാക്കുന്ന നല്ല കവിതകളും സൃഷ്ടികളും പ്രതീക്ഷിക്കുന്നു.
    പണ്ട്, കല്യാണത്തിന് മംഗളപത്രമെഴുതുന്നതില്‍ കൂടുതല്‍ നിലവാരം പ്രതീക്ഷിക്കട്ടെ.
    എന്തായാലും കന്യാകുമാരിയില്‍ മലയാളത്തെ പ്രോത്സാഹിപ്പിക്കാന്‍ തോന്നിയ ശ്രമത്തിനു ആശംസകള്‍. തുടര്‍ന്നും ഞാന്‍ ബ്ലോഗിനെ പിന്തുടരാം.

    ReplyDelete
  2. ആ വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്ത് മാറ്റിയാല്‍ നന്നായിരുന്നു. മനസ്സിലായിക്കാണും എന്ന് കരുതുന്നു.

    ReplyDelete
  3. ഒരു കവിത എന്ന രീതിയില്‍ എഴുതിയതല്ല, അനുഭവ കുറിപ്പ് തന്നെയാണ്. അത് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. പിന്നെ അക്ഷരത്തെറ്റ്, അത് ഇവിടെ പകര്‍ത്തിയ എന്റെ ഭാഗത്തെ തെറ്റാണു....തിരുത്തുന്നുണ്ട്. അഭിപ്രായത്തിനു നന്ദി.....

    ReplyDelete
  4. ezhuthukari malayalam teacharanalle...ezhuthil sradhikkooo
    aasamsakal

    pls remove word verification

    ReplyDelete