കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Monday, November 7, 2011

നാടകവേദി

Category : Poem                                                                Subject: Nadakavedhi
Author : R.S.Unnikrishnan

ലോകമൊരു മഹാ നാടകവേദി
ലയിക്കുന്നു നാമതില്‍  നടന്മാരായി
തിരശ്ശീല വീണതു മുന്നമേ
തിരക്കിലതു കണ്ടിലാരുമേ

കാലമാണിതിന്‍  സൂത്രധാരന്‍
കാഴ്ചക്കാരായിട്ടും നാം തന്നെ
കാണ്മാനില്ലിതിന്‍  നിര്‍മാതാവിനെ
ആരെന്നുമൊട്ടും തീര്‍ച്ചയില്ല.

ആകാശമാകുമൊരു മേല്‍ക്കൂരയാലും
അലതെല്ലും ആഴിയാലും
അഴകാര്‍ന്നു വിലസുന്നതീ വേദി
വടിവായീ മെനെഞ്ഞെടുത്ത പോലേ


സൂര്യനാണീ വേദിക്ക് പ്രകാശം
സൂത്രത്തിലെത്തും ചന്ദ്രനും
സുന്ദരമാക്കാന്‍  വനങ്ങളും
സിന്ദൂരമണിയും സന്ധ്യയും


ഇഷ്ടവേഷമതുകെട്ടാന്‍  തടസമില്ലിവിടെ
കഷ്ടമാണെല്ലാവേഷവും സമം
വിശിഷ്ടമാണെല്ലാമീ വേദിയില്‍
സന്തുഷ്ടിയതുമാത്രമിവിടയില്ല


ത്യജിക്കവേണം നാമെല്ലാം
തിളക്കമാര്‍ന്നീ ദേഹവുംപട്ടാഭരണങ്ങളും
തിരകൊഴിയാതേ ചേര്‍ത്തതൊക്കയും
തിരിക്കണമെങ്ങനെ വന്നതതുപോല്‍

കാലമണിയിക്കുമൊരു കോലം കെട്ടിയാടണം
കാലമാകുമ്പോള്‍ മന്നോട് ചേരണം
കാവലേകാനാരുമില്ലാത്തൊരു പാഴ്-
കാരാഗ്രഹമാണീ നാടകവേദി.

By,
Unnikrishnan

എഴുത്തുകാരനെ  കുറിച്ച് :

ആര്‍.എസ്.ഉണ്ണികൃഷ്ണന്‍. ഏഴു ദേശം പഞ്ചായത്തിലെ നിദ്രവിള എന്ന സ്ഥലമാണ് സ്വദേശം . മംഗലാപുരത്ത് ഇന്‍ഫോസിസില്‍ സീനിയര്‍ സിസ്റ്റം എഞ്ചിനിയര്‍ ആയി ജോലി ചെയ്യുന്നു.

3 comments:

  1. ഉണ്ണി , നന്നായിട്ടുണ്ട്. വീണ്ടും എഴുതുക.... ഇതിലും നല്ല കവിത ഉണ്ണിയുടെ കൈവശം ഞാന്‍ കണ്ടിട്ടുണ്ട്..... അതൊക്കെ ഇവിടെ പ്രതീക്ഷിക്കുന്നു....ആശംസകള്‍.

    ReplyDelete
  2. ഉണ്ണി, തരക്കേടില്ല.

    ഉണ്ണിയുടെ തന്നെ വീക്ഷണങ്ങളും കേട്ടറിഞ്ഞതിന്റെയും ഒരു സങ്കലനമായി. ഉണ്ണി പറയാന്‍ വന്നതില്‍ ചിലത് ഞാനപ്പനയില്‍ ഇതിനെക്കാള്‍ നന്നായി പറഞ്ഞു വച്ചിട്ടുണ്ടല്ലോ?
    ഇടയ്ക്കു ചിലവരികള്‍ അസാധ്യമാണ് കേട്ടോ, അഭിനന്ദനങ്ങള്‍.
    പ്രാസം പിടിക്കാന്‍ ചിലപ്പോള്‍ ഏച്ചുകെട്ടലുകള്‍ വേണ്ടിവരും. അത് ചിലയിടങ്ങളില്‍ പ്രകടമാണ്.

    ഉണ്ണിക്ക് നല്ല കവിത്വമുണ്ട്. അല്പം ചെതുക്കിമിനുക്കലും, പ്രാസത്തിന്റെ കടുംപിടുത്തവും ഒക്കെ ഒഴിവാക്കിയാല്‍ കന്യാകുമാരി മലയാളികള്‍ക്ക് താങ്കള്‍ അഭിമാനമാകും.
    വീണ്ടും പ്രതീക്ഷിക്കുന്നു. ഉണ്ണിയുടെ അത്ര എഴുതാനുള്ള കഴിവെനിക്കില്ല. ഒരു ആസ്വാദകന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചെന്നെ ഉള്ളൂ. തെറ്റായെന്കില്‍ സദയം ക്ഷമിക്കുക.

    ReplyDelete