കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Saturday, November 5, 2011

സൗഹൃദം

Category : Poem                                                                            Subject : Sauhridam
Author : Bijith Suseelan
സൌഹൃദങ്ങള്‍ വിരിയുമീ മലര്‍വാടിയില്‍ ,
ഒരു ചെറു മലരായി ഞാനും ചേര്‍ന്ന് നില്പൂ..
ഇവിടെ വിടരുന്നോരീ സൌഹൃദ സുഗന്ധം
മതിവരുവോളം നുകര്‍ന്ന് നില്പൂ...
അകലങ്ങളിലെങ്കിലും അരികെയാണവരെനിക്കേറെ
ഹൃദയ സ്പന്ദനം പോലുമറിയും സുഹൃത്തായി...
വാക്കുകളില്‍ സ്നേഹം നിറച്ചും ,
സങ്കടങ്ങളില്‍ കണ്ണീര്‍ പൊഴിച്ചും
ഏറെ താങ്ങും തണലുമായി..
ധൈര്യം നല്കുവാനെന്നും പ്രാര്‍ഥനകളും,
പൂക്കളുമായി ഓടിയെത്തുന്ന പ്രിയപ്പെട്ടവരേ നന്ദി.
വിദൂരതയില്‍ നിന്നുമൊരു സ്വാന്ത്വനമായി...
വിടര്‍ന്ന പുഞ്ചിരിയുമായി നിങ്ങള്‍ വന്നു...
വിരസമാമെന്‍ പകലുകളെ വര്‍ണക്കൂട്ടുകളാല്‍ നിറച്ചു..
വര്‍ണങ്ങള്‍ ചാലിച്ച് നമ്മളെഴുതിയോരീ സൌഹൃദ ചിത്രത്തെ നോക്കി
ഞാനുമിന്നു പുഞ്ചിരിക്കാന്‍ ശീലിക്കുന്നു...
വിഷാദ നൌകയില്‍ ഞാനെവിടെയോ അലയവേ...
സൌഹൃദ തീരം നല്കിയോരീ നിങ്ങള്‍ക്കെല്ലാം ഏറെ നന്ദി...!!
എഴുത്തുകാരനെ  കുറിച്ച് : 
ബിജിത്ത് ശുശീലന്‍ . കൊല്ലങ്കോടിനു അടുത്തുള്ള ചൂഴല്‍ എന്ന സ്ഥലമാണ്‌ സ്വദേശം. അടിയുറച്ച കമ്യൂണിസ്റ്റ്‌ സഹയാത്രികന്‍ . ദുബായ്‌ നഗരത്തില്‍ കമ്പ്യൂട്ടര്‍ കെയര്‍ ആയി ജോലി ചെയ്യുന്നു.

1 comment:

  1. സൗഹൃദം എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ ...ആ ഗ്രൂപിനെ കുറിച്ച് ബിജിത്ത് എഴുതിയതാണ് ഇത്.

    ReplyDelete