കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Sunday, November 6, 2011

കരിനിഴല്‍

Category : Poem                                                                          Subject : Karinizhal
Author : Radhakrishnan Kollemcode

എന്തിനെന്‍ വീണ പാഴ് ശ്രുതി മീട്ടുന്നു?
എന്തിതെന്‍ മാര്‍ഗ്ഗം തിമിരം മറയ്ക്കുന്നു.?
 
എന്നംഗുലീയങ്ങളെന്തേ മറന്നു പോയ്
സ്വരരാഗ ദേവിക്കു പൂജ ചെയ്തീടുവാന്‍?


അമ്പല പ്രകാരമാമെന്‍ വിപഞ്ചിക
കമ്പികള്‍ ദേവിക്കു വര്‍ജ്യമായോ?

മുന്നില്‍ ചതുപ്പുകള്‍ ,പിന്നെ മുള്‍വഴികള്‍
ഹിംസ്ര ജന്തുക്കള്‍തന്‍ ഘോരവനാന്തരങ്ങള്‍

കൈവിടുന്നെന്നെ ഞാനിന്നോളവും
നെന്ചോടു ചേര്‍ത്തൊരാ തത്വശാസ്ത്രങ്ങളും

കാലം കരിതേച്ചു മായ്ച കിനാക്കള്‍ തന്‍
കാലൊച്ച കാതില്‍ പതിഞ്ഞിടുന്നു

മാനസരുദ്രന്റെ താണ്ഡവ വേദിയിലശ്വ-
വേഗത്തിലെന്‍ ഹ്രിദയ താളം മുറുകുന്നു

പണ്ടൊരാചാര്യനുദ്ഘോഷിച്ചതെത്ര സത്യം ;
"അഭിലാഷമാണഖില ദുഃഖഹേതു ".

കാലചക്രത്തിന്‍ വേഗപ്രയാണത്തിലൊരു-
കരിനിഴലായ് ഞാനലിഞ്ഞിടട്ടെ.

എഴുത്തുകാരനെ  കുറിച്ച് :

രാധാകൃഷ്ണന്‍ കൊല്ലങ്കോട് . കന്യാകുമാരി ജില്ല കേരളവുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന കൊല്ലങ്കോട് എന്ന ഗ്രാമമാണ്‌ ജന്മ ദേശം.  3 വര്‍ഷമായി ദുബായ്‌ നഗരത്തില്‍ പ്രവാസ ജീവിതം.

8 comments:

  1. എന്റെ വിമര്‍ശനം സ്പോര്‍ടീവായി എടുത്തതിന് നന്ദി.
    ഇത് വളരെ നന്നായിട്ടുണ്ട്. അക്ഷരത്തെറ്റുകളും ഗണ്യമായി കുറഞ്ഞു. നമ്മള്‍, കന്യാകുമാരി എഴുത്തുകാര്‍ക്ക് ഉള്ള പ്രശ്നം നമ്മള്‍ അക്കാദമിക്‌ ഫ്രെയിം വര്‍ക്കില്‍ നില്‍ക്കും. നിങ്ങളില്‍ നവീനത്വത്തിന്റെ ലാഞ്ചനയും ഉണ്ട്. വീണ്ടും എഴുതുക, നന്നായി എഴുതുക. വീണു കിട്ടുന്ന ഇടവേളകളില്‍ താങ്കള്‍ ഏറെ ബുദ്ധിമുട്ട് സഹിച്ചാണ് നമ്മുടെ നാടിന്‍റെ മലയാളത്തെ ഉദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുന്നതെന്ന തിരിച്ചറിവും ഉണ്ട്, ആശംസകള്‍!!!

    ReplyDelete
  2. Dear frnd

    Once again I request you to kindly remove the word verification. It annoys a lot. I think u know how to remove it??

    ReplyDelete
  3. കവിത ഒരുപാട് ഫോര്‍മല്‍ ആയി. എങ്കിലും കൊള്ളാം.

    പിന്നെ കന്യാകുമാരിയിലെ മലയാളികള്‍ക്കായി ഉള്ള ഈ കൂട്ടായ്മ ഇഷ്ട്ടപ്പെട്ടു. ഈ കൂട്ടായ്മ ശക്തമാകട്ടെ. അഭിനന്ദനങ്ങള്‍.

    ReplyDelete
  4. @ kanakkoor : നന്ദി....
    @ പൊട്ടന്‍ : വേര്‍ഡ്‌ വേരിഫികേഷന്‍..... അത് മനസിലായില്ല....

    ReplyDelete
  5. Go to dash board. Select setting. Then select comment under that. Now scroll down. u can see " show word verification for comments".

    I think u have selected it "yes"

    അതിനാല്‍ നമ്മള്‍ കമന്ടുമ്പോള്‍ ഒരു വേര്‍ഡ്‌ ടൈപ്പ് ചെയ്യാന്‍ പറയും.

    അത് പുത്തി മുട്ട് പോലെ തോന്നണു, അണ്ണാ. അണ്ണന്റെ ഇഷ്ടം.അണ്ണന്‍ ലോഗിന്‍ ചെയ്യാതെ അവിടെ ചുമ്മാ ഒരു കമന്റ് ഇട്ടു നോക്ക്. ഒരു വായിക്കാന്‍ പറ്റാത്ത വാക്ക് ടൈപ്പാന്‍ പറയും. ഇപ്പോ, മനസ്സിലായോ?

    ReplyDelete
  6. @ പൊട്ടന്‍ : വളരെ നന്ദി. അത് മാറ്റിയിട്ടുണ്ട്.

    ReplyDelete
  7. സ്വത്വം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് അഭിനന്ദനം. ഒപ്പം കവിതയ്ക്കും..

    ReplyDelete