കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Saturday, January 7, 2012

മുല്ലപ്പെരിയാറും കന്യാകുമാരിയും

Category : Article                                                 Subject : Mullapperiyarum Kanyakumariyum
Author : Radhakrishnan Kollemcode
മുല്ലപ്പെരിയാര്‍ പ്രശ്നത്തിനോട് അനുബന്ധിച്ച് തമിഴ്നാട്ടിലെ മലയാളികള്‍ക്ക് വിവിധ തമിഴ്‌ സംഘടനകളില്‍ നിന്നും അനവധി ഭീഷണികള്‍ നേരിടേണ്ടി വരുന്നുണ്ട്. സ്വാഭാവികമായും കന്യാകുമാരി ജില്ലയിലും മലയാളിലക്ക് നേരെ ചിലയിടങ്ങളില്‍ ആക്രമണം ഉണ്ടാകുന്നുണ്ട്. ചെന്നയിലെ മലയാളി സമാജം തമിഴ്‌ നാട്ടിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു പരസ്യ പ്രസ്താവന പോലും ഇറക്കിയിട്ടുണ്ട്. എന്നാല്‍ കന്യാകുമാരി ജില്ലയിലെ സിംഹഭാഗം മലയാളികളും കേരളത്തിന്റെ നിലപാടിനെ അനുകൂലിക്കുന്നവരാണ്.
എന്നാല്‍ ഒരു വിഭാഗം മലയാളികള്‍ തമിഴ നാട്ടിനെ അനുകൂലിക്കുന്നുമുണ്ട്. ഇതിന്റെ പ്രധാന കാരണം നെയ്യാര്‍ ഡാമില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന ജലം കേരള സര്‍ക്കാര്‍ നിര്ത്തലക്കിയതാണ്. കേരള സര്‍ക്കാരിന്റെ ഏറ്റവും തെറ്റായ തീരുമാനങ്ങളിലോന്നായി മാത്രമേ ഇതിനെ കാണാന്‍ ഈ പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക്‌ സാധിക്കുകയുള്ളൂ.
തിരുവനന്തപുരം ജില്ലയിലെ കാട്ടക്കടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന നെയ്യാര്‍ ഡാമില്‍ നിന്നും നെയ്യാറ്റിന്‍കര(തിരുവനന്തപുരം ജില്ല), വിളവന്‍കോട്(കന്യാകുമാരി ജില്ല) എന്നീ താലൂക്കുകളിലെ ജനങ്ങളാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടി ജലം ഉപയോഗിച്ച് വന്നിരുന്നത്. ഇത് നിര്‍ത്തലാക്കിയത് മൂലം ഈ പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയ്ക്ക് നല്ല ക്ഷീണം സംഭവിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ താമ്രപര്‍ണ്ണി നദിയ്ക്ക് കുറുകെയുള്ള പേച്ചിപ്പാറ ഡാമിലെ വെള്ളം, കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന വിളവന്‍ കോട് താലൂക്കിലെ ജനങ്ങള്‍ക്ക്‌ വലിയ പ്രയോജനം ചെയ്യുന്നില്ല. നെയ്യാറ്റിന്‍കര, വിളവന്‍ കോട് പ്രദേശങ്ങളിലെ നെയ്യാര്‍-ഇടതുകര കനാല്‍ ഇന്ന് പല സ്ഥലങ്ങളിലും 'ഓവുചാല്‍' ആയി പരിണമിച്ചിരിക്കുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ അവഗണിച്ചു കൊണ്ട് വെള്ളം കടലിലേക്ക്‌ ഒഴുക്കി കളയുന്ന തിനെതിരെ നെയ്യാറ്റിന്‍കരയില്‍ പല സ്ഥലങ്ങളിലും പ്രക്ഷോഭങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കേവലം തമിഴ്‌ നാട്ടിലെ ഒരു താലൂക്കിന് ( അതും മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന)മാത്രം പ്രയോജനം ചെയ്യാവുന്ന ഈ അനീതിയെ ഉയര്‍ത്തിയാണ് കന്യാകുമാരിയിലെ തമിഴ്‌ സംഘടനകള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രക്ഷോഭം നടത്തുന്നത്.  തമിഴ്‌ നിര്‍ബന്ധ പഠനത്തിലൂടെ മലയാളത്തെ തകര്‍ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നീക്കത്തിനെ നിയമപരമായി കന്യാകുമാരി മലയാള സമാജം ചോദ്യം ചെയ്തപ്പോള്‍ നെയ്യാര്‍ ജല പ്രശ്നമുയര്ത്തിയാണ് തമിഴ്നാട് അതിനെ പ്രതിരോധിച്ചത്.തമിഴ്‌ നാട്ടിലാണെങ്കിലും എന്നും കേരളത്തിനോട്ഹൃദയ ബന്ധമുള്ള ഒരു ജനതയുടെ ശത്രുത പിടിച്ചു പറ്റുന്ന നിലപാട് കേരള സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നാണ് കന്യകുഅമാരിയിലെ മലയാളി സമൂഹം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത്.

എഴുത്തുകാരനെ  കുറിച്ച് :
രാധാകൃഷ്ണന്‍ കൊല്ലങ്കോട് . കന്യാകുമാരി ജില്ല കേരളവുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന കൊല്ലങ്കോട് എന്ന ഗ്രാമമാണ്‌ ജന്മ ദേശം.  3 വര്‍ഷമായി ദുബായ്‌ നഗരത്തില്‍ പ്രവാസ ജീവിതം.

10 comments:

  1. ഓസിനു കിട്ടിയാല്‍ വെള്ളം മോന്തുന്ന ഇടപാട് തമിഴ്നാട്ടുകാര്‍ നിര്‍ത്തണം. ആദ്യം മുല്ലപ്പെരിയാറിന് ഒരു പരിഹാരം ഉണ്ടാക്കട്ടെ, കേരളം വെള്ളം തരില്ലെന്ന് പറയുന്നില്ല. പക്ഷെ തമിഴന്മാര്‍ ഇപ്പോഴും ഏറ്റുമുട്ടലിന്റെ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത്. അത് തിരുത്താതെ രക്ഷയില്ല. പുതിയ ഡാമും കരാറും ഉണ്ടാക്കിയാല്‍ ഓരോ വര്‍ഷവും കോടികളാണ് കേരളത്തിന്റെ ഖജനാവിലേക്ക് വരിക. അത് ആദ്യം തീരുമാനിക്കട്ടെ. എന്നിട്ട് മതി മറ്റു പ്രശ്നങ്ങള്‍.

    ReplyDelete
    Replies
    1. ജലം ജീവനാണ്..ജീവജലം ദൈവം നല്കിയതും.
      .. കരുതിവയ്ക്കുക ഒരു കുമ്പിളെങ്കിലും..പങ്കിടുക അല്പം ജീവന്‍.

      "ഓസിനു കിട്ടിയാല്‍ വെള്ളം മോന്തുന്ന ഇടപാട് തമിഴ്നാട്ടുകാര്‍ നിര്‍ത്തണം." - shame to you.

      Delete
    2. aa vellathil ninnu thamiznaadu vaiduythi ulpadippikkubolooo? keralathinu kiteenda cash athey vellam upayogichu thamzinaadu undakkunnu, ennittu keralathinu aa vaidyudi vilkkunnu.

      Delete
  2. അതെങ്ങനെ? കേരളത്തിനും തമിഴ്നട്ടിനും തുല്യ നിയന്ത്രണമുള്ള ഡാം.... എന്നാണല്ലോ ഉമ്മന്‍ ചാണ്ടിയും, തിരുവന്ചൂരും പറയുന്നത്..

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. "തമിഴ്‌ നാട്ടിലാണെങ്കിലും എന്നും കേരളത്തിനോട്ഹൃദയ ബന്ധമുള്ള ഒരു ജനതയുടെ ശത്രുത പിടിച്ചു പറ്റുന്ന നിലപാട് കേരള സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നാണ് കന്യകുഅമാരിയിലെ മലയാളി സമൂഹം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത്." ++++++++++++100.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. "Keralatthodu Hridhayabhandam ulla oru janatha" ennu parayumbol choravideyum Koorivideyum ennanu njan manasilakkunnathu. Kanyakumariyile Malayalikalkku Keralaththodu oru Kadappadum illa. Naam avide Malayalikalayi Jeevikkunnathu nammude karuthal kondu mathramanu. Nammeyyo nammude Bhashayeyo(avrudeyum)samrakshikkan oru "keraliyaneyum" kanarillallo,uvvo? Charithram manasilakkathe "pandi" ennu namme vilikkunna bhooripakshamanu innatthe keralam. Avrude kanakkil nammude Thikkurissiyum, Remesan Nayarum,Kamukarayum,Thirunainarkurissiyum,Kalkulam Kumarapillayum K.V.Manalikkarayum,K.V.Tikkurissiyum ellam ellam Paandikal aanu. Kaliyikkavilayil orazhchchca lorry poyillengil kaanaam 'Keralaththinte' prakrithi Bhangi. Namme vendaththavare namukkum venda. Ennuvachchal namukku Malayaliyayi jeevikkan ivanteyonnum sahayam venda ennu thanne.

    ReplyDelete
    Replies
    1. കേരളത്തോട് ഹൃദയ ബന്ധം എന്ന് പറയുമ്പോള്‍ അത് ഒരു സംസ്കാരത്തോടുള്ള നമ്മുടെ ആത്മ ബന്ധം എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ ഒരു ജനതയോടുള്ള കടപ്പാട് അല്ല.താങ്കള്‍ പറഞ്ഞിരിക്കുന്ന മറ്റു കാര്യങ്ങള്‍ വളരെ ശരിയാണ്.

      Delete
    2. "Charithram manasilakkathe "pandi" ennu namme vilikkunna bhooripakshamanu innatthe keralam. "

      അത് വളരെ ശരിയാണ്. നാഗര്‍കോവിലില്‍ പഠിക്കുമ്പോള്‍ തിരുന്വനന്തപുറത്തു നിന്നുള്ള പല സഹാപാടികളില്‍ നിന്നും "തമിഴ്നാട്ടില്‍ താമസിക്കുന്ന താന്‍ എന്തിനാണ് മലയാളം സംസാരിക്കുന്നത് ? " എന്ന ചോദ്യം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. Their attitude is something like we have stolen their language and talking it!!!
      But unfortunately they forgot the fact, most of those trivandrumites, who were with me, studied English medium with "Advanced English" as second language > shame on them.. and We studied Malayalam Medium , eventhough in Tamil Nadu.

      Delete