കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Thursday, January 12, 2012

പാഴ് ജന്മങ്ങള്‍ ..

Category : Poem                                                                                 Subject : Pazh janmangal  
Author : Radhakrishnan Kollemcode

ജീവിതം വിധിക്ക് തീറെഴുതി...
സ്വപ്ന ഗോപുരങ്ങള്‍ കുഴിച്ചുമൂടി..
ആദര്‍ശമുഖപടം അഴിച്ചു മാറ്റി
അടിമത്വ  ചിന്തകള്‍ ഏറ്റുവാങ്ങി.
കത്തി  ജ്വലിക്കുന്ന സൂര്യനു  കീഴിലാ-
യുരുകിയൊഴുകുമീ  പാഴ് മര്‍ത്യജന്മം ..

അക്കരെപ്പച്ച  തന്‍ സ്വപനലോകത്തുനിന്നീ-
പച്ച യാഥാര്‍ത്ഥ്യത്തിന്‍ ഉഷ്ണഭൂവില്‍
തുച്ഛ മൂല്യത്തിന്റെ വില്പനച്ചരക്കായ്‌
വലിച്ചെറിയുന്നോരീ പാഴ് മര്‍ത്യജന്മം
പുച്ഛ ഭാവത്തോടടുത്തുവ-
ന്നുച്ചത്തില്‍ ഗര്ജ്ജിക്കും കറുത്ത കോട്ടും.
അടിമയെ വാങ്ങിയ ഗര്‍വ്വോടടിമുടി-
തെറി പ്പാട്ടു പാടുന്ന മേലാളരും ....
മോഹഭംഗത്തിന്റെ കണ്ണുനീര്‍ചാലുകളി-
ലചഞ്ചലമൊഴുകുന്ന മര്‍ത്യ ജന്മം.
അന്തിക്കു കവറോളിന്‍* ബന്ധനമൂരിയാല്‍
മറ്റൊരു നരകത്തിലേക്കു ചെല്ലാം
പത്തു പന്ത്രണ്ടുപേര്‍ നിരയായടുക്കിയ
കുടുസു മുറിയിലെ ഭീകരത
അംബരച്ചുംബിയാം രമ്യഹര്‍മ്മങ്ങള്‍ തന്‍
സന്തതിയാകുമീ  സ്വപ്നഭൂവില്‍
ജീവിത  വൈരുധ്യം അണപൊട്ടിയൊഴുകുന്ന
'ലേബര്‍ ക്യാമ്പി'ലെ പാഴ് മര്‍ത്യ ജന്മം

* കവറോള്‍- തൊഴിലാളികള്‍ ഉപയോഗിക്കുന്ന പാന്റും ഷര്‍ട്ടും കൂട്ടി കെട്ടിയതുപോലുള്ള ഒരു വസ്ത്രം.

എഴുത്തുകാരനെ  കുറിച്ച് :
രാധാകൃഷ്ണന്‍ കൊല്ലങ്കോട് . കന്യാകുമാരി ജില്ല കേരളവുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന കൊല്ലങ്കോട് എന്ന ഗ്രാമമാണ്‌ ജന്മ ദേശം.  3 വര്‍ഷമായി ദുബായ്‌ നഗരത്തില്‍ പ്രവാസ ജീവിതം.

4 comments:

  1. ഉഗ്രന്‍.

    രാധാകൃഷ്ണന്റെ കവിതകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത്

    ReplyDelete
  2. പ്രവാസ ജീവിതത്തിന്റെ വേദനകള്‍ നിഴലിക്കുന്ന കവിത....

    ReplyDelete
  3. @ പൊട്ടന്‍ , മനോജ്‌ : നന്ദി...

    ReplyDelete
  4. ഈ സംരംഭത്തിന് ആശംസകൾ.

    ReplyDelete