കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Thursday, December 13, 2012

ചില പത്ര വാര്‍ത്തകള്‍


മലയാളോത്സവം
Posted on: 03 Dec 2011

കുഴിത്തുറ: കന്യാകുമാരി ജില്ലാ മലയാള സമാജത്തിന്റെ നേതൃത്വത്തിലുള്ള മലയാളോത്സവത്തിന്റെ ഉദ്ഘാടനം കവി പെരുമ്പുഴ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. മലയാള സമാജം പ്രസിഡന്റ് വിങ്കമാന്‍ഡര്‍ (റിട്ട.) കെ.ടി. സുധീര്‍ അധ്യക്ഷനായി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ സെക്രട്ടറി ഡോ. വിളക്കുടി രാജേന്ദ്രന്‍ ആര്‍ഷഭൂമി പുരസ്‌കാരം കേശിനികൃഷ്ണന് നല്‍കി മുഖ്യപ്രഭാഷണം നടത്തി. വിളവങ്കോട് നിയമസഭാംഗം എസ്. വിജയധരണി, കുഴിത്തുറ നഗരസഭാധ്യക്ഷ എ.വി.എം. ഡെല്‍ഫിന്‍, കന്യാകുമാരി അക്ഷരലോകം പ്രസിഡന്റ് ആനന്ദഭായി തങ്കച്ചി എന്നിവര്‍ പ്രസംഗിച്ചു.


കൊല്ലങ്കോട് ചിന്നത്തമ്പി രചിച്ച 'ത്രിശങ്കു ദി ഗ്രേറ്റ്' എന്ന പുസ്തകവും പ്രകാശനം ചെയ്തു. കലാമത്സരങ്ങളില്‍ വിജയിച്ച മലയാളം വിദ്യാര്‍ഥികള്‍ക്ക് അധ്യക്ഷന്‍ സമ്മാനങ്ങള്‍ നല്‍കി.

സമാജം ജനറല്‍ സെക്രട്ടറി വിശ്വന്‍ കൊല്ലങ്കോട് സ്വാഗതവും മാലയേ്ക്കാട് ശ്രീകണ്ഠന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.


********************************************************


അക്ഷരലോകം അവാര്‍ഡ് ഡോ. തിക്കുറിശ്ശി ഗംഗാധരന്
Posted on: 18 Aug 2012


തക്കല: കന്യാകുമാരി മലയാള അക്ഷരലോകത്തിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം ഭാഷാചരിത്രപണ്ഡിതനായ ഡോ. തിക്കുറിശ്ശി ഗംഗാധരന് നല്‍കും. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.



തെക്കന്‍പാട്ടുകള്‍, തിരുവിതാംകൂറിന്റെ ചരിത്രം എന്നിവയില്‍ അദ്ദേഹം നടത്തിയ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. സപ്തംബര്‍ രണ്ടിന് തക്കല കൊല്ലന്‍വിള പാര്‍ഥസാരഥിക്ഷേത്രത്തിലെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് അക്ഷരലോകം പ്രസിഡന്റ് ആര്‍. ആനന്ദഭായി തങ്കച്ചി അറിയിച്ചു.

*************************************************
മലയാള സമാജം വാര്‍ഷികാഘോഷം
Posted on: 18 Oct 2012


കുഴിത്തുറ:മലയാള സമാജത്തിന്റെ 33-ാം വാര്‍ഷികാഘോഷം വ്യാഴം,വെളളി ദിവസങ്ങളില്‍ നടക്കും.വ്യാഴാഴ്ച രാവിലെ 9 മുതല്‍ വിദ്യാര്‍ഥികളുടെ മത്സരങ്ങള്‍, വെള്ളിയാഴ്ച 9 മുതല്‍ കലാമത്സരങ്ങള്‍. 3 മണിക്ക് സമാപന സമ്മേളനം മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍ ഉദ്ഘാടനം ചെയ്യും.സമാജം പ്രസിഡന്റ് കെ.ടി.സുധീര്‍ അധ്യക്ഷത വഹിക്കും.ഡോ.വിജയധരണി എം.എല്‍.എ,കുഴിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.വി.എം ഡെല്‍ഫിന്‍, കന്യാകുമാരി അക്ഷരലോകം പ്രസിഡന്റ് ആനന്ദഭായി തങ്കച്ചി എന്നിവര്‍ പങ്കെടുക്കും.ചടങ്ങില്‍ 'മലയാള സമാജം' മാസികയുടെയും അരുമന വിശ്വംഭരന്‍ നായര്‍ രചിച്ച 'താമ്രപര്‍ണി കരയുന്നു' എന്ന പുസ്തകത്തിന്റെയും പ്രകാശനം സി.പി.നായര്‍ നിര്‍വഹിക്കും.

No comments:

Post a Comment