കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Tuesday, July 23, 2013

നെയ്യാര്‍ വിതുമ്പുന്നു

അയലത്തെ പാടങ്ങള്‍ മണ്മറഞ്ഞിടവേ
ശാപ മോക്ഷത്തിനായ് പ്രകൃതി കേണീടവേ
കര്‍മ്മ പഥത്തിലെ വിഘ്നങ്ങളോര്‍ത്തിതാ-
വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു...


സഹ്യസാനുക്കളില്‍ നൃത്തമാടുമ്പോഴും
സമതല ഭൂവിനെ തഴുകിയുണര്‍ത്തുമ്പോഴും
ആഴിയിലാത്മാവലിഞ്ഞു ചേരുമ്പോഴും
വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു...

ഭാഷകള്‍ കൊണ്ടന്നു മണ്ണു പകുത്തവ-
രൂറ്റത്തോടക്കഥ പാടി നടക്കവേ
ശ്രീവാഴുംകോടിന്‍റെ 'ശ്രീ'യായ് വിളങ്ങിയോള്‍
ദുരിതത്തിനിന്നൊരു മൂക സാക്ഷി മാത്രം

കൈവഴികള്‍ ബന്ധിച്ചധികാര വര്‍ഗ്ഗം
മണ്ണിന്‍റെ ശാപമവള്‍ക്കു ചാര്‍ത്തി.
ചരിത്ര സത്യങ്ങള്‍ നുരഞ്ഞു പതയുമ്പോള്‍
വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു...

വാഞ്ചിനാഥനെ ഗര്‍ഭം ചുമന്നോ-
രമ്മച്ചി പ്ലാവിന്റെയുറ്റ തോഴി
ദേവദേവനെ പൂജിച്ചു സാക്ഷാല്‍ ഗുരുദേവന്‍
നവ വിപ്ലവം തീര്‍ത്തും നിന്റെ മണ്ണില്‍

രാജരഥവീഥികളില്‍ പുളകം വിതറിയോള്‍
അഗസ്ത്യകൂടത്തിനെ കുളിരണിയിച്ചവള്‍
അറബിക്കടലിന്‍റെ പ്രേയസി; വാഹിനി,
വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു...

ആയിരം മേനി വിളഞ്ഞ മണ്ണിന്നു
ദാഹ ജലത്തിനായ് കാത്തുനില്‍ക്കേ
അതിരുകള്‍ കെട്ടി തീര്‍ത്ത വിദ്വേഷങ്ങള്‍
പല്ലിളിക്കുന്നിതാ നമ്മെ നോക്കി.

ആയിരം ഭഗീരഥന്‍മാര്‍ പുനര്‍ജനിച്ചീടട്ടെ
കരിനിയമങ്ങളെക്കാറ്റില്‍ പറത്തി-
മണ്ണിന്‍റെ ദാഹം ശമിപ്പിക്കുവാന്‍
അവനിയില്‍  ഹരിതക കാന്തി വളര്‍ത്തുവാന്‍..

- രാധാകൃഷ്ണന്‍ കൊല്ലങ്കോട്‌ 

10 comments:

  1. കവിത അതിമനോഹരമായിരിയ്ക്കുന്നു
    ആശയവും

    ReplyDelete
  2. ചിലപ്പോള്‍ പ്രളയങ്ങള്‍ നല്ലതാണ്. നല്ല വരികള്‍ നന്മയുള്ള കവിത.

    ReplyDelete
  3. നമ്മുടെ നദികളും,പുഴകളുമെല്ലാം വിതുമ്പുന്നു.

    നല്ലൊരു കവിത.


    ശുഭാശംസകൾ...

    ReplyDelete
  4. ഭഗീരഥന്‍മാര്‍ പുനര്‍ ജനിക്കട്ടെ....

    ReplyDelete
    Replies
    1. നമുക്കിടയില്‍ നിന്ന് തന്നെ ഭഗീരഥന്‍മാര്‍ ഉയര്‍ന്നു വരട്ടെ..... അഭിപ്രായത്തിനു നന്ദി..

      Delete
  5. Kollam....for more details of kanyakumri with more explanations check out this page too...

    http://heartin-kanyakumari.blogspot.in

    ReplyDelete