മലയാളോത്സവം
Posted on: 03 Dec 2011
കുഴിത്തുറ: കന്യാകുമാരി ജില്ലാ മലയാള സമാജത്തിന്റെ
നേതൃത്വത്തിലുള്ള മലയാളോത്സവത്തിന്റെ ഉദ്ഘാടനം കവി പെരുമ്പുഴ ഗോപാലകൃഷ്ണന്‍
നിര്‍വഹിച്ചു. മലയാള സമാജം പ്രസിഡന്റ് വിങ്കമാന്‍ഡര്‍ (റിട്ട.) കെ.ടി.
സുധീര്‍ അധ്യക്ഷനായി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍
സെക്രട്ടറി ഡോ. വിളക്കുടി രാജേന്ദ്രന്‍ ആര്‍ഷഭൂമി പുരസ്‌കാരം കേശിനികൃഷ്ണന്
നല്‍കി മുഖ്യപ്രഭാഷണം നടത്തി. വിളവങ്കോട് നിയമസഭാംഗം എസ്. വിജയധരണി,
കുഴിത്തുറ നഗരസഭാധ്യക്ഷ എ.വി.എം. ഡെല്‍ഫിന്‍, കന്യാകുമാരി അക്ഷരലോകം
പ്രസിഡന്റ് ആനന്ദഭായി തങ്കച്ചി എന്നിവര്‍ പ്രസംഗിച്ചു.