കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Thursday, December 13, 2012

ചില പത്ര വാര്‍ത്തകള്‍


മലയാളോത്സവം
Posted on: 03 Dec 2011

കുഴിത്തുറ: കന്യാകുമാരി ജില്ലാ മലയാള സമാജത്തിന്റെ നേതൃത്വത്തിലുള്ള മലയാളോത്സവത്തിന്റെ ഉദ്ഘാടനം കവി പെരുമ്പുഴ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. മലയാള സമാജം പ്രസിഡന്റ് വിങ്കമാന്‍ഡര്‍ (റിട്ട.) കെ.ടി. സുധീര്‍ അധ്യക്ഷനായി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ സെക്രട്ടറി ഡോ. വിളക്കുടി രാജേന്ദ്രന്‍ ആര്‍ഷഭൂമി പുരസ്‌കാരം കേശിനികൃഷ്ണന് നല്‍കി മുഖ്യപ്രഭാഷണം നടത്തി. വിളവങ്കോട് നിയമസഭാംഗം എസ്. വിജയധരണി, കുഴിത്തുറ നഗരസഭാധ്യക്ഷ എ.വി.എം. ഡെല്‍ഫിന്‍, കന്യാകുമാരി അക്ഷരലോകം പ്രസിഡന്റ് ആനന്ദഭായി തങ്കച്ചി എന്നിവര്‍ പ്രസംഗിച്ചു.

Friday, November 30, 2012

മണ്ണാപ്പേടി

Category : Article                                                                                    Subject : Mannappedi Author  :  Radhakrishnan kollemcode


തെക്കന്‍ തിരുവിതാംകൂറിന്റെ ചരിത്രം താല്പര്യത്തോടെ വായിച്ചു തുടങ്ങിയപ്പോഴാണ് മണ്ണാപ്പേടി  എന്ന പദം മനസ്സിലേക്ക് കടന്നു വരുന്നത്. ചെറുപ്പകാലത്ത് പറഞ്ഞു കേട്ടിട്ടുള്ള ; പിന്നീട് വെറും തമാശയായി തോന്നിയ ഈ പദം, ഒരുകാലത്ത് സമൂഹത്തില്‍ എന്ത് മാത്രം പ്രത്യാഗാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നു മനസ്സിലാക്കുന്നത്‌ വളരെ വൈകിയാണ്.

Tuesday, September 25, 2012

പ്രശസ്തി പത്രം

മലയാളത്തിനു ഹയര്‍ സെക്കന്ററി  തലത്തില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് കന്യാകുമാരി ജില്ല മലയാള സമാജം നല്‍കിയ ഒരു പ്രശസ്തി പത്രം  : കന്യാകുമാരി ജില്ലയില്‍ നശിച്ചു കൊണ്ടിരിക്കുന്ന മലയാള ഭാഷയെ  സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മലയാള സമാജത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു......

Sunday, February 5, 2012

കന്യാകുമാരി മലയാള സമാജം

കന്യാകുമാരി മലയാള സമാജം : കന്യാകുമാരി മലയാള സമാജം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ അഭ്യര്‍ത്ഥന കുറുപ്പ് ഇവിടെ പ്രസിദ്ധീകരിക്കുന്നു. കുഴിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന കന്യാകുമാരി മലയാള സമാജത്തിന്റെ ആസ്ഥാനമായ 'മലയാള ഭവന്റെ' നവീകരണത്തിന് കന്യാകുമാരി ജില്ലയിലെ എല്ലാ ഭാഷ പ്രേമികളുടെയും സഹായ സഹകരണം അഭ്യര്‍ഥിച്ചു കൊള്ളുന്നു.

Thursday, January 12, 2012

പാഴ് ജന്മങ്ങള്‍ ..

Category : Poem                                                                                 Subject : Pazh janmangal  
Author : Radhakrishnan Kollemcode

ജീവിതം വിധിക്ക് തീറെഴുതി...
സ്വപ്ന ഗോപുരങ്ങള്‍ കുഴിച്ചുമൂടി..
ആദര്‍ശമുഖപടം അഴിച്ചു മാറ്റി
അടിമത്വ  ചിന്തകള്‍ ഏറ്റുവാങ്ങി.
കത്തി  ജ്വലിക്കുന്ന സൂര്യനു  കീഴിലാ-
യുരുകിയൊഴുകുമീ  പാഴ് മര്‍ത്യജന്മം ..

Saturday, January 7, 2012

മുല്ലപ്പെരിയാറും കന്യാകുമാരിയും

Category : Article                                                 Subject : Mullapperiyarum Kanyakumariyum
Author : Radhakrishnan Kollemcode
മുല്ലപ്പെരിയാര്‍ പ്രശ്നത്തിനോട് അനുബന്ധിച്ച് തമിഴ്നാട്ടിലെ മലയാളികള്‍ക്ക് വിവിധ തമിഴ്‌ സംഘടനകളില്‍ നിന്നും അനവധി ഭീഷണികള്‍ നേരിടേണ്ടി വരുന്നുണ്ട്. സ്വാഭാവികമായും കന്യാകുമാരി ജില്ലയിലും മലയാളിലക്ക് നേരെ ചിലയിടങ്ങളില്‍ ആക്രമണം ഉണ്ടാകുന്നുണ്ട്. ചെന്നയിലെ മലയാളി സമാജം തമിഴ്‌ നാട്ടിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു പരസ്യ പ്രസ്താവന പോലും ഇറക്കിയിട്ടുണ്ട്. എന്നാല്‍ കന്യാകുമാരി ജില്ലയിലെ സിംഹഭാഗം മലയാളികളും കേരളത്തിന്റെ നിലപാടിനെ അനുകൂലിക്കുന്നവരാണ്.