കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക് ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ് ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
കന്യാകുമാരി മലയാള സമാജം
കന്യാകുമാരി മലയാള സമാജം : കന്യാകുമാരി മലയാള സമാജം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ അഭ്യര്‍ത്ഥന കുറുപ്പ് ഇവിടെ പ്രസിദ്ധീകരിക്കുന്നു. കുഴിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന കന്യാകുമാരി മലയാള സമാജത്തിന്റെ ആസ്ഥാനമായ 'മലയാള ഭവന്റെ' നവീകരണത്തിന് കന്യാകുമാരി ജില്ലയിലെ എല്ലാ ഭാഷ പ്രേമികളുടെയും സഹായ സഹകരണം അഭ്യര്‍ഥിച്ചു കൊള്ളുന്നു.

No comments:
Post a Comment