കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Thursday, December 29, 2011

എന്റെ നാട്

Category : Devotional Song                                                               Subject : Ente Nadu
Author : Radhakrishnan Kollemcode 

ശ്രീ ഭദ്രകാളി വാഴും കൊല്ലംകോട്
കന്നി മൂല കാക്കും അയ്യപ്പന്റെ മുപ്പുറം കാവ്
മേദിനിക്കു സാഗരം കന്തനായിത്തീരുമീ
പൊഴിയൂരില്‍ വാണരുളും ശ്രീ നീലകണ്ഠനും
ധര്‍മ്മ ശാസ്താവാണരുളും കുന്നിയോടു പാറയും
കാവിനുള്ളില്‍ ദേവതകള്‍ മേവിടുന്ന ചാത്തറയും

Tuesday, December 20, 2011

സഖീ നിനക്കായ്

Category : Poem                                                                                 Subject : Saghee ninakkay
Author : Radhakrishnan Kollemcode

ഓര്‍മ തന്‍ ചെപ്പിലെ ഭാവനാ ദീപ്തിയെ
പൂരിതമാക്കുന്ന സുന്ദര രാഗം നീ

ആടും നടനത്തില്‍ അമൃതിന്‍ മഴയുമായ്
അനുരാഗ പുഷ്പം വിടര്‍ന്നു മെല്ലെ

Wednesday, December 14, 2011

കന്യാകുമാരി

Category : prathikaranam                                                Subject : Kanyakumari                              
Author: Sreekumar S Nair 

എന്‍ ഭാരതാംബയുടെ തെക്കിനി, നീയെത്ര സുന്ദരി
നിന്നെ പിളര്‍ന്നു അഞ്ചര പതിറ്റാണ്ടു മുന്‍പേ 
നിന്‍ മടിയില്‍ വസിക്കും സന്തതികളെ ഇന്നു വേണ്ടാര്‍ക്കും
ഭാരതീയരും, എഴുത്തച്ഛനും നല്‍കിയ രണ്ടു ഭാഷകളുണ്ടിവിടെ