Category : Devotional Song Subject : Ente Nadu
Author : Radhakrishnan Kollemcode

ശ്രീ ഭദ്രകാളി വാഴും കൊല്ലംകോട്
കന്നി മൂല കാക്കും അയ്യപ്പന്റെ മുപ്പുറം കാവ്
മേദിനിക്കു സാഗരം കന്തനായിത്തീരുമീ
പൊഴിയൂരില്‍ വാണരുളും ശ്രീ നീലകണ്ഠനും
ധര്‍മ്മ ശാസ്താവാണരുളും കുന്നിയോടു പാറയും
കാവിനുള്ളില്‍ ദേവതകള്‍ മേവിടുന്ന ചാത്തറയും
(ശ്രീ ഭദ്രകാളി വാഴും...)
സാഗരത്തിന്‍ തീരദേശം പുണ്യമാക്കിടാന്‍
ശ്രീ രാജരാജേശ്വരിയും വാണരുളുന്നു
പുത്രിതന്‍ ചാരത്തായ് രുദ്രദേവനും
പരിലസിച്ചീടുന്നിളമ്പാലമുക്കിലായ്
അയ്യവായി ദേവന്‍ വാഴുമമ്പലങ്ങളും
അന്യമല്ല ഭദ്ര തന്‍ പുണ്യഭൂമിയില്‍
(ശ്രീ ഭദ്രകാളി വാഴും...)
കരുമ്പനുടയാന്‍കുഴിയില്‍ വാണരുളും ശ്രീ-
പത്മനാഭനെന്റെ നാടിനൈശ്വര്യമായി
നാഗദേവ പൂജ ചെയ്തു തിരി തെളിച്ചീടും
നാഗ രജാ വാണരുളുമയിത്തിക്കാവില്‍
കൃഷ്ണ ക്രീഡ ഭക്തിയോടെ കണ്ടുവണങ്ങുവാന്‍
ശ്രീകൃഷ്ണപുരം ക്ഷേത്രവുമുണ്ടീ പുണ്യഭൂമിയില്‍
(ശ്രീ ഭദ്രകാളി വാഴും...)
എഴുത്തുകാരനെ കുറിച്ച് :
രാധാകൃഷ്ണന്‍ കൊല്ലങ്കോട്
. കന്യാകുമാരി ജില്ല കേരളവുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന കൊല്ലങ്കോട്
എന്ന ഗ്രാമമാണ് ജന്മ ദേശം. 3 വര്‍ഷമായി ദുബായ് നഗരത്തില്‍ പ്രവാസ
ജീവിതം.
ithile vannu nokku Click Here to Enter a MAGICAL WOLD
ReplyDeleteനല്ല ഗാനം.......
ReplyDeletevalare nannayittundu..... aashamsakal...........
ReplyDelete